നീരസം മാറാതെ ഇ പി; സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തില്ല
03:45 PM Sep 06, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാതെ ഇ പി ജയരാജന്. കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ പിയെ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയത്. യോഗത്തിന് ശേഷം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ പി ജയരാജന് കണ്ണൂരിലേക്ക് പോയിരുന്നു. നിലവില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്രകമ്മിറ്റി അംഗവുമാണ് ഇ പി ജയരാജന്. ബി ജെ പി നേതാവ് പ്രകാശ് ജാവ്ദേക്കറിനെ കണ്ട വിഷയത്തിലാണ് ഇ പിക്ക് എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടമായത്.
Advertisement
Next Article