ഇപിഫ് - ഇസ്ഐ ജില്ലാതല സമ്പർക്ക പരിപാടി നടത്തി
കൊച്ചി: ഇപിഫ് - ഇസ്ഐ ജില്ലാതല സമ്പർക്ക പരിപാടി കളമശ്ശേരി മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ രാവിലെ 10 മണി മുതൽ നടന്നു. നൂറ്റിനാല് പേര് പങ്കെടുക്കുകയും എഴുപത്തിയേഴു പേര് പരാതികൾ സമർപ്പിക്കുകയും ചെയ്തു. നാല്പതോളം പേരുടെ ഇ പി എഫ് / പെൻഷൻ ആയി ബന്ധപ്പെട്ടുള്ള പരാതികൾ / സംശയങ്ങൾ പരിഹരിക്കുകയും മുപ്പത്തിനാലു പരാതികൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട പിഎഫ് റീജിയണൽ ഓഫീസിലേക്ക്/ സ്ഥാപനങ്ങളിലേക്ക് അയക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഇസ്ഐ ആയി ബന്ധപ്പെട്ട പരാതികളിലും തുടർനടപടികൾ സ്വീകരിച്ചു. നേരത്തെ അറിയിച്ചിരുന്നതുപോലെ ഉയർന്ന പി എഫ് പെൻഷൻ ഓർഡറുകളുടെ ആദ്യഘട്ട വിതരണവും ഇതിനോട് അനുബന്ധിച്ചു നടത്തി. പത്തു പേർക്ക് ഉയർന്ന പി എഫ് പെൻഷൻ പയ്മെന്റ് ഓർഡർ കൈമാറിയപ്പോൾ നാലു പേർക്ക് സ്റ്റേറ്റ്റോറി പെൻഷൻ പയ്മെന്റ് ഓർഡർ നൽകി. റീജിയണൽ പി എഫ് കമ്മിഷണർ ( ഗ്രേഡ് 1) ധനഞ്ജയ് എം ഭാഗവത് അധ്യക്ഷത വഹിച്ച പരിപാടിയിൽ റീജിയണൽ കമ്മിഷണർമാരായ എസ് അഴകിയ മണവാളൻ, രോഹിത് ശ്രീകുമാർ എന്നിവർ പെൻഷൻ പെയ്മെന്റ് ഓർഡർ കൈമാറുകയും പങ്കെടുത്ത ആളുകളുടെ സംശയങ്ങൾക്കു മറുപടി നൽകുകയും ചെയ്തു. കളമശ്ശേരി മുനിസിപ്പൽ ഹെൽത്ത് സൂപ്പർവൈസർ വിൻസെന്റ് കെ.വി, ഇ പി എഫ് എൻഫോഴ്സ്മെന്റ് ഓഫീസർ സ്റ്റീവ് ജോസ്, ഇ സ് ഐ സോഷ്യൽ സെക്യൂരിറ്റി ഓഫീസർ ജ്യോതികുമാരി, ഹിൻഡാൽകോ മാനേജർ സാജു ടി.കെ, ഇ പി ഫ് സെക്ഷൻ സൂപ്പർവൈസർ സുരേന്ദ്രനാഥൻ എന്നിവർ സംസാരിച്ചു. പരിപാടിയിൽ ഇ സ് ഐ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കൂടാതെ ഫാക്ട് ഉദ്യോഗസ്ഥരും പങ്കെടുത്തു.