Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെഫാക് ഫ്രണ്ട്ലൈൻ ടൂർണമെന്റിൽ എറണാകുളം, കെഡിഎൻഎ കോഴിക്കോട്, ടിഫാക് തിരു. ആദ്യ ജേതാക്കൾ!

10:16 AM Apr 17, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ് സിറ്റി : കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് മായി സഹകരിച്ചു നടത്തുന്ന കെഫാക് അന്തർ ജില്ലാ ഫുട്ബാൾ ടൂർണമെന്റിന് തുടക്കം . വെള്ളിയാഴ്ച വൈകിട്ട് മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ നടന്ന കിക്കോഫിൽ ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് മുസ്തഫാ കാരി കിക്കോഫ് ചെയ്തു. ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് ഡയറക്ടർ അഖിൽ കാരി മുഖ്യ അതിഥി ആയിരുന്നു. കെഫാക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി, ട്രഷറർ മൻസൂർ അലി എന്നിവർക്ക് പുറമെ മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

പ്രമുഖ ജില്ലാ അസോസിയേഷനുകളുടെ കീഴിൽ മാസ്റ്റേഴ്സ് - സോക്കർ വിഭാഗങ്ങളിൽ ടീമുകൾ അണിനിരന്നപ്പോൾ പ്രവാസി ഫുട്ബാൾ ആരാധകർക്ക് ആവേശമായി. മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ എറണാകുളം എതിരില്ലാത്ത രണ്ട് ഗോളുകൾക് കെ ഡി എൻ എ കോഴിക്കോടിനെ പരാജയപ്പെടുത്തിയപ്പോൾ പാലക്കാട് - ട്രാസ്‌ക് തൃശ്ശൂർ, ടിഫാക്ക് ട്രിവാൻഡ്രം -ഫോക് കണ്ണൂർ, മലപ്പുറം -കെ ഇ എ കാസർഗോഡ് ടീമുകൾ തമ്മിലുള്ള ടീമുകൾ തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു.

സോക്കർ ലീഗിലെ ആദ്യ മത്സരത്തിൽ പാലക്കാട് -ട്രാസ്‌ക് തൃശൂർ തമ്മിലുള്ള മത്സരം ഇരു ടീമുകളും ഓരോ ഗോളുകൾ അടിച്ചു സമനിലനിലയിൽ പിരിഞ്ഞു . തൃശൂരിനു വേണ്ടി ഉനൈസും പാലക്കാടിന് വേണ്ടി ശരത്തുമാണ് ഗോളുകൾ നേടിയത് . രണ്ടാം മത്സരത്തിൽ കെ ഡി എൻ എ കോഴിക്കോട് മറുപടിയില്ലാത്ത ഒരു ഗോളിന് എറണാകുളത്തെ പരാജയപ്പെടുത്തി കെ ഡി എൻ എ കോഴിക്കോടിന് വേണ്ടി നവീദ് ആണ് ഗോൾ നേടിയത് . മൂന്നാം മത്സരത്തിൽ കെ ഇ എ കാസർഗോഡ് -മലപ്പുറം ടീമുകൾ തമ്മലുള്ള മത്സരം ഇരു ടീമുകളും ഓരോ ഗോളുകൾ അടിച്ചു സമനിലനിലയിൽ പിരിഞ്ഞു. കാസർകോടിന് വേണ്ടി സിബിൻ മലപ്പുറത്തിന് വേണ്ടി അനീസ് എന്നിവരാണ് ഗോളുകൾ നേടിയത് . അവസാന മത്സരത്തിൽ ടിഫാക് തിരുവനന്തപുരം എതിരില്ലാത്ത ഒരു ഗോളിന് ഫോക് കണ്ണൂരിനെ പരാജയപ്പെടുത്തി സോനു സേവ്യർ ആണ് വിജയഗോൾ നേടിയത് . മാസ്റ്റേഴ്സ് ലീഗിലെ മോസ്റ്റ് വാല്യൂയബിൾ കളിക്കാരായി അബ്ദുള്ള (ട്രാസ്‌ക് ത്രിശൂർ ) ഷോബി (എറണാകുളം ) അബ്ദുൾറഷീദ് (മലപ്പുറം ) നാസർ (ഫോക് കണ്ണൂർ ) സോക്കർ ലീഗിൽ മോസ്റ്റ് വാല്യൂയബിൾ കളിക്കാരായി ഉനൈസ് (ട്രാസ്‌ക് തൃശൂർ ) നവീദ് ( കെ ഡി എൻ എ കോഴിക്കോട് ) ഷൈജൽ (മലപ്പുറം ) ക്ളീറ്റസ്സ് ജോസ പിള്ള (റിഫാക് തിരുവനന്തപുരം ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Next Article