യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ചത് 'രക്ഷാപ്രവർത്തനം'; മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം സിജെഎം കോടതി
06:35 PM Oct 09, 2024 IST
|
Online Desk
Advertisement
കൊച്ചി: നവകേരള സദസിനിടെയുള്ള ഡിവൈഎഫ്ഐ-സിപിഎം ഗുണ്ടകളുടെ ആക്രമണത്തെ 'രക്ഷാപ്രവർത്തനമെന്ന്' വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ പരാമർശത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. യൂത്ത് കോൺഗ്രസുകാരെ മർദിച്ചത് രക്ഷാപ്രവർത്തനമെന്ന പ്രസ്താവനയിൽ എറണാകുളം സി.ജെ.എം കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ട്. എറണാകുളം സെൻട്രൽ പൊലീസ് അന്വേഷിച്ച് റിപ്പോർട്ട് നൽകണം. രക്ഷാപ്രവർത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയെന്ന് പരാതി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ അന്യായത്തിലാണ് നടപടി.
പോലീസ് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നും കോടതി പറഞ്ഞു.
Advertisement
Next Article