എറണാകുളത്ത് സിപിഎം പ്രവർത്തകർ കൂട്ടത്തോടെ കോൺഗ്രസിലേക്ക്
03:12 PM Oct 11, 2024 IST | Online Desk
Advertisement
കൊച്ചി: കടുത്ത വിഭാഗീയതയ്‌ക്കൊടുവിൽ എറണാകുളത്ത് സിപിഎം പ്രവർത്തകർ കൂട്ടത്തോടെ കോൺഗ്രസിലേക്ക്. തൃപ്പൂണിത്തുറയിൽ നിന്നുള്ള നൂറോളം സിപിഎം പ്രവർത്തകർ വെള്ളിയാഴ്ച കോൺഗ്രസ് അംഗത്വം സ്വീകരിക്കും. അതേസമയം കൂട്ടത്തല്ല് നടക്കുകയും പിന്നാലെ ആറ് അംഗങ്ങളെ പുറത്താക്കുകയും ചെയ്ത പൂണിത്തുറ ലോക്കൽ കമ്മിറ്റിയിൽ നിന്നുള്ളവരും കോൺഗ്രസുമായി ബന്ധപ്പെട്ടെന്നാണ് പുറത്തുവരുന്ന വിവരം.
Advertisement
നിയമസഭാ തിരഞ്ഞെടുപ്പിൽ എം സ്വരാജിനെതിരേ പ്രവർത്തിച്ചുവെന്നാണ് തൃപ്പൂണിത്തുറയിലെ ലോക്കൽ കമ്മിറ്റി അംഗം അടക്കമുള്ളവർക്കെതിരേ ആക്ഷേപം ഉയർന്നത്. എന്നാൽ തോൽവിക്ക് കാരണക്കാരായവർ പാർട്ടിയിൽ തുടരുകയും സാധാരണക്കാരായ പാർട്ടി പ്രവർത്തകരെ ബലിയാടാക്കുകയുമായിരുന്നുവെന്ന് പ്രവർത്തകർ ആരോപിക്കുന്നു. തുടർന്നാണ് സിപിഎം പ്രവർത്തകരും അവരുടെ കുടുംബങ്ങളും കോൺഗ്രസ് അംഗത്വം സ്വീകരിക്കാൻ തീരുമാനിച്ചത്.