എറണാകുളം ഡിസ്ട്രിക്റ്റ് ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് കോൺഗ്രസ് പോത്താനിക്കാട് യൂണിറ്റിന് പുതിയ ഭാരവാഹികൾ
01:33 PM Dec 28, 2024 IST | Online Desk
Advertisement
പൊത്താനിക്കാട്: എറണാകുളം ഡിസ്ട്രിക്റ്റ് ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് കോൺഗ്രസ് (INTUC) പോത്താനിക്കാട് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ വാർഷിക പൊതുയോഗത്തിൽ തെരഞ്ഞെടുത്തു. യോഗം പോത്താനിക്കാട് ഇന്ദിരാഭവനിൽ നടന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി സി ജോൺ, INTUC റീജിയണൽ വൈസ് പ്രസിഡന്റ് രഞ്ജിത് ടി ഭാസ്കർ, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ഇ എം അലിയാർ എന്നിവരുടെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പുതിയ ഭാരവാഹികളൾ പ്രസിഡന്റ്: ഷാൻ മുഹമ്മദ്, വൈസ് പ്രസിഡന്റ്: കെ എ ചാക്കോ, സെക്രട്ടറി: ഷാജി ഐ വി, ട്രഷറർ: സുരേന്ദ്രൻ ടി കെ, ജോയിന്റ് സെക്രട്ടറി: ജോബി തോമസ് കമ്മറ്റി അംഗങ്ങളായി റോയി മാത്യു, എൻ ഒ വർക്കി, എ പി യാക്കോബ്, ജോളി തോമസ് എന്നിവരെയാണ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തത്.
Advertisement