Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എറണാകുളം നഗരത്തില്‍ മഴക്കാലപൂര്‍വ തയാറെടുപ്പുകള്‍ ഉടന്‍ തുടങ്ങണം : ഹൈക്കോടതി

04:18 PM Feb 02, 2024 IST | Online Desk
Advertisement

എറണാകുളം നഗരത്തില്‍ മഴക്കാലപൂര്‍വ തയാറെടുപ്പുകള്‍ ഉടന്‍ തുടങ്ങണമെന്ന് േൈഹക്കാടതി.നഗരത്തിലെ വെള്ളക്കെട്ട് തടയാന്‍ മുല്ലശ്ശേരി കനാല്‍ പുനഃസ്ഥാപനമാണ് അടിയന്തരമായി വേണ്ടതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.മേയ് 31 വരെ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും എത്രയുംവേഗം ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നടപടിക്ക് കോടതി നിര്‍ദേശിച്ചു.

Advertisement

നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹരജിയിലാണ് ഉത്തരവ്.മുല്ലശ്ശേരി കനാലിന്റെ പുനരുദ്ധാരണം വേഗത്തില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വരുന്ന വര്‍ഷകാലത്തും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡടക്കം വെള്ളത്തിലാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.പേരണ്ടൂര്‍-തേവര കനാല്‍ അടക്കമുള്ളവ വൃത്തിയാക്കുകയും കനാലുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് കര്‍ശനമായി തടയുകയും വേണം.കലൂര്‍-കടവന്ത്ര റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന കാനകളുടെ നിര്‍മാണം ശരിയായ വിധമല്ലെന്ന പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അമികസ്‌ക്യൂറിക്ക് നിര്‍ദേശം നല്‍കി.പി ആന്‍ഡ് ടി കോളനിയില്‍നിന്ന് താമസക്കാരെ പൂര്‍ണമായും മാറ്റിയെന്ന് കോര്‍പറേഷന്‍ അറിയിച്ചു.ഈ ഭാഗത്ത് ഇനി എന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന്അറിയിക്കാനും കോടതി നിര്‍ദേശിച്ചു.

Advertisement
Next Article