For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അന്നനാളത്തിലേക്ക് ഇടേണ്ട കുഴൽ മാറി ശ്വാസകോശത്തിൽ ഇട്ടു: ചികിത്സാ പിഴവുണ്ടായതായി മെഡിക്കല്‍ ബോര്‍ഡ്

11:43 AM Jun 18, 2024 IST | ലേഖകന്‍
അന്നനാളത്തിലേക്ക് ഇടേണ്ട കുഴൽ മാറി ശ്വാസകോശത്തിൽ ഇട്ടു  ചികിത്സാ പിഴവുണ്ടായതായി മെഡിക്കല്‍ ബോര്‍ഡ്
Advertisement
Advertisement

കൊച്ചി: ചാലക്കുടിയിലെ സെന്‍റ് ജയിംസ് ആശുപത്രിക്ക് ചികിത്സാ പിഴവുണ്ടായതായി മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തല്‍. എറണാകുളം സ്വദേശി സുശീല ദേവിയുടെ മരണത്തിലാണ് ചികിത്സാപ്പിഴവുണ്ടായതായി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 2022 മാർച്ച്‌ മൂന്നിനാണ് 65 കാരി സുശീല ദേവി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സ തേടുന്നത്. അന്നനാളത്തിലേക്ക് ഇടേണ്ട കുഴൽ മാറി ശ്വാസകോശത്തിൽ ഇട്ടു എന്നായിരുന്നു കുടുംബത്തിന്റെ പരാതി. തുടർന്ന് രോഗിയെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ അവിടെ നിന്നും മതിയായ ചികിത്സ നൽകാത്തതിനെ തുടര്‍‍ന്നാണ് സുശീല മരിച്ചതെന്നാണ് മകളുടെ ആരോപണം.

കളമശ്ശേരി മെഡിക്കൽ കോളേജിലാണ് സുശീല മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ് മെഡിക്കല്‍ ബോര്‍ഡ്. കളമശ്ശേരി മെഡിക്കൽ കോളേജിനെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ലാത്തതിനെതിരെ കോടതിയെ സമീപിക്കാനിരിക്കുകയാണ് മകൾ സുചിത്ര. ആശുപത്രി അധികൃതർ ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.