ചലച്ചിത്ര താരങ്ങളായ അപർണാ ദാസും ദീപക് പറമ്പോലും വിവാഹിതരായി
12:36 PM Apr 24, 2024 IST | Online Desk
Advertisement
നടൻ ദീപക് പറമ്പോലും നടി അപർണാ ദാസും വിവാഹിതരായി. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്.
Advertisement
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തട്ടത്തിൻ മറയത്ത്’ എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോലിനെ മലയാളികൾക്ക് സുപരിചിതനായത്. ‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെയാണ് അപർണ സിനിമ രംഗത്തെത്തിയത്. വിവാഹിതരാകുന്നുവെന്ന വാർത്ത അടുത്തിടെയാണ് താരങ്ങൾ വെളിപ്പെടുത്തിയത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഹൽദി ആഘോഷിക്കുന്ന അപർണയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.