Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മോദി വിചാരിച്ചാലും സുൽത്താൻ ബത്തേരി ഗണപതിവട്ടമാകില്ല ; ടി സിദ്ധിഖ്

12:27 PM Apr 11, 2024 IST | Online Desk
Advertisement

തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടമാക്കുമെന്ന കെ സുരേന്ദ്രന്റെ പരാമർശത്തിനെതിരെ ടി സിദ്ധിഖ്. പേര് മാറ്റം നടത്താനുള്ള കഴിവോ പ്രാപ്തിയോ സുരേന്ദ്രനില്ല. സുരേന്ദ്രനല്ല മോദി വിചാരിച്ചാലും വയനാട്ടിൽ അതൊന്നും നടക്കില്ലെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനശ്രദ്ധ നേടാനാണ് ഇത്തരത്തിലുള്ള പരാമര്ശങ്ങളുമായി എത്തുന്നതെന്നും ചരിത്രത്തെ അപമാനിക്കുന്ന സംഘപരിവാർ അജണ്ടയാണിതെന്നും ടി സിദ്ധിഖ് പറഞ്ഞു.

Advertisement

എംപിയായാൽ ആ​ദ്യ പരി​ഗണന ഈ സ്ഥലത്തിന്റെ പേര് ​ഗണപതിവട്ടം എന്നാക്കി മാറ്റുന്നതിനായിരിക്കുമെന്നും ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം തേടുമെന്നും സുരേന്ദ്രൻ പറഞ്ഞു, ഈ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു ടി സിദ്ധിഖ്.

Tags :
featuredkeralanewsPolitics
Advertisement
Next Article