Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എഴുത്തും വായനയും അറിയാത്തവര്‍ക്ക് പോലും എ പ്ലസ് വാരിക്കോരി കൊടുക്കുന്നു: വിമര്‍ശനവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

12:47 PM Dec 05, 2023 IST | Online Desk
Advertisement

തിരുവനന്തപുരം: പത്താം ക്ലാസ് ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകളില്‍ വാരിക്കോരി നല്‍കുന്ന മാര്‍ക്ക് വിതരണത്തെ രൂക്ഷമായി വിമര്‍ശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്. എഴുത്തും വായനയും അറിയാത്തവര്‍ക്ക് പോലും എ പ്ലസ് ലഭിക്കുകയാണെന്ന് അദേഹം തുറന്നടിച്ചു. എസ്എസ്എല്‍സി ചോദ്യപ്പേപ്പര്‍ തയ്യാറാക്കലിനായുള്ള ശില്‍പശാലയ്ക്കിടെയാണ് അദേഹം കേരളത്തിന്റെ ദുരവസ്ഥ തുറന്നു പറഞ്ഞത്.

Advertisement

സ്വന്തം പേര് ഏഴുതാന്‍ അറിയാത്തവര്‍ക്കും അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികള്‍ക്ക് പോലും എ പ്ലസ് കിട്ടുന്നു. ആര്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. പരീക്ഷകള്‍ പരീക്ഷകളാവുക തന്നെ വേണം. കുട്ടികള്‍ ജയിച്ചുകൊളളട്ടെ വിരോധമില്ല. പക്ഷേ അമ്പത് ശതമാനത്തില്‍ കൂടുതല്‍ വെറുതെ മാര്‍ക്ക് നല്‍കരുത്. എല്ലാവരും എ പ്ലസിലേക്കോ? എ കിട്ടുക, എ പ്ലസ് കിട്ടുക എന്നൊക്കെ പറയുന്നത് നിസാര കാര്യമാണോ? '

69,000 പേര്‍ക്ക് എല്ലാ പ്രാവശ്യവും എ പ്ലസ് എന്ന് വെച്ചാല്‍. എനിക്ക് നല്ല ഉറപ്പുണ്ട്, അക്ഷരം കൂട്ടി വായിക്കാനറിയാത്ത കുട്ടികള്‍ക്ക് വരെ അതില്‍ എ പ്ലസ് ഉണ്ട്. 'എ പ്ലസും, എ ഗ്രേഡും നിസ്സാരമല്ല; ഇത് കുട്ടികളോടുള്ള? ചതിയാണ്. സ്വന്തം പേര് എഴുതാനറിയാത്തവര്‍ക്ക് പോലും എ പ്ലസ് നല്‍കുന്നു. കേരളത്തെ ഇപ്പോള്‍ കൂട്ടിക്കെട്ടുന്നത് ബിഹാറുമായാണ്. യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുന്നിടത്ത് നിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട അദേഹത്തിന്റെ ശബ്ദരേഖയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം 99.7 ആയിരുന്നു എസ്എസ്എല്‍സി പരീക്ഷയിലെ വിജയശമാനം. 68,604 വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു ഫുള്‍ എ പ്ലസ്. മുന്‍ വര്‍ഷം ഇത് 99.2 %, 44,363 കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിരുന്നു. ഇതില്‍ പലരും അയോഗ്യരാണെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കുന്നത്. പൊതുവിദ്യാഭ്യാസത്തിലെ മുന്നേറ്റത്തെ സര്‍ക്കാര്‍ ബ്രാന്‍ഡ് ചെയ്യുമ്പോഴാണ് വിദ്യാഭ്യാസ ഡയറക്ടര്‍ തന്നെ ഇതിലെ പൊള്ളത്തരം തുറന്നുകാട്ടുന്നതെന്നും ശ്രദ്ധേയമാണ്.

Advertisement
Next Article