കുവൈത്ത് പ്രവാസി കോഴിക്കോട് പറമ്പത്ത് ബഷീർ മരണപ്പെട്ടു
02:15 PM Dec 22, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
കുവൈറ്റ് സിറ്റി: മുൻ കുവൈത്ത് പ്രവാസി കോഴിക്കോട് പറമ്പത്ത് മരണപ്പെട്ടു. തലക്കുളത്തൂർ പറമ്പത്ത് - മീത്തലപ്പീടികയിൽ പരേതനായ കെ പി കുഞ്ഞാമുഹാജി മകൻ മുഹമ്മദ് ബഷീർ (72) ആണ് മരണപ്പെട്ടത്. ദീർഘകാലം കുവൈറ്റിൽ അൽ ഉസൈമി കമ്പനിയിൽ ജീവനക്കാരൻ ആയിരുന്ന അദ്ദേഹത്തിന് വലിയ സൗഹൃദ വലയം ഉണ്ടായിരുന്നു. ഭാര്യ സുബൈദ (മുണ്ടോളി-നല്ലളം), മക്കൾ സാഹിറ, സാജിദ്, ഷബ്ന (പ്രസിഡണ്ട് കെ എം സി സി വനിതാ വിംഗ് അൽകോബാർ), സുഹൈൽ(കാനഡ). മരുമക്കൾ റഫീഖ് (നല്ലളം), അൻവർ നജീബ് (ചീക്കിലോട്), ഷമ്ന (കിണാശ്ശേരി), ഷാഹിദ (സിവിൽ സ്റ്റേഷൻ). സഹോദരങ്ങൾ ആസ്യ, അബ്ദുല്ല, ഖദീജ, ഇസ്മായിൽ,ഹാശിം(കുവൈറ്റ്)പരേതനായ സുലൈമാൻ. ഖബറടക്കം ഇന്ന് ഞായർ രാവിലെ 10.30 ന് പറമ്പത്ത് ജുമുഅ മസ്ജിദിൽ നടന്നു.
Advertisement