കായംകുളം സിപിഎമ്മില്‍ പൊട്ടിത്തെറി
11:35 AM Apr 11, 2024 IST
|
Online Desk
Advertisement
കായംകുളം സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി. പാര്‍ട്ടിയിലെ വിഭാഗീയതയില്‍ പ്രതിഷേധിച്ച് ഏരിയ കമ്മിറ്റി അംഗം കെ എല്‍ പ്രസന്ന കുമാരി, മുന്‍ ഏരിയ കമ്മിറ്റിയംഗം വി ജയചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബിപിന്‍ സി ബാബു എന്നിവര്‍ രാജിവച്ചു. രാജിവച്ച മൂവരും പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളില്‍ ചേര്‍ന്നേക്കുമെന്നും സൂചനയുണ്ട്.
Advertisement
സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ എതിര്‍പ്പ് പരസ്യപ്പെടുത്തിയാണ് ബി ജയചന്ദ്രന്‍ രാജി നല്‍കിയിരിക്കുന്നത്. കെ എല്‍ പ്രസന്ന കുമാരിയെപ്പോലുള്ളവര്‍ കാല്‍നൂറ്റാണ്ടിലേറെയായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നവരാണെന്നതും ശ്രദ്ധേയമാണ്. യുവജന, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ വിഭാഗീയതയുണ്ട്. കായംകുളത്തെ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് സിപിഐഎമ്മിന് വലിയ തലവേദനയാകുകയാണ്.
Next Article