For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; പരിഗണനയില്ല, സിപിഎം ഏരിയ കമ്മറ്റി അംഗം പാർട്ടി വിട്ടു

10:51 AM Oct 25, 2024 IST | Online Desk
പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി  പരിഗണനയില്ല  സിപിഎം ഏരിയ കമ്മറ്റി അംഗം പാർട്ടി വിട്ടു
Advertisement

പാലക്കാട്: പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി. പാലക്കാട് സിപിഎം ഏരിയ കമ്മറ്റി അംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ടു. ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും പാർട്ടിയിൽ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും അബ്ദുൾ ഷുക്കൂർ പറഞ്ഞു. പാർട്ടിയിൽ ആത്മാർത്ഥതയോടെ പ്രവർത്തിച്ച ആളാണെന്നും ജില്ലാ സെക്രട്ടറിയുടെ നേത‍ൃത്വത്തിൽ തരംതാഴ്ത്തലുകളും അവഗണനകളും ഏറെ അനുഭവിക്കേണ്ടി വന്നുവെന്നും പൊട്ടിക്കരഞ്ഞുകൊണ്ട്‌ അബ്ദുൽ ഷുക്കൂർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജയിക്കണമെന്നൊന്നും ജില്ലാ സെക്രെട്ടറിയ്ക്ക് ഇല്ല. സമൂഹ മധ്യത്തിൽ തന്നെ പലപ്പോഴും പരിഹാസപത്രമാക്കിയിട്ടുണ്ടെന്നും ഇനിയും തരംതാഴ്ത്തലുകളും അവഗണനയും സഹിക്കാൻ കഴിയില്ലെന്നനും അബ്ദുൽ ഷുക്കൂർ പറഞ്ഞു. പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമായിരുന്നു ഷുക്കൂർ.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.