പേ വിഷബാധയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കണം; തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍
01:14 PM Jun 10, 2024 IST | ലേഖകന്‍
Advertisement
Advertisement
തിരുവനന്തപുരം: പട്ടി, പൂച്ച, കുരങ്ങൻ, പെരുച്ചാഴി തുടങ്ങിയ മൃഗങ്ങളിൽ നിന്ന് മുറിവോ മാന്തലോ ഏറ്റാൽ മുറിവ് സാരമുള്ളതല്ലെങ്കിൽ കൂടി അവഗണിക്കരുതെന്നും പേ വിഷബാധയ്ക്കെതിരെ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കടിയോ മാന്തലോ ഏറ്റ ഭാഗം ഒഴുകുന്ന വെള്ളത്തിൽ സോപ്പുപയോഗിച്ച് നന്നായി തേച്ച് 20 മിനിറ്റ് നേരം കഴുകിയതിനുശേഷം ഉടനടി ചികിത്സ തേടണം. എല്ലാ സർക്കാർ ജനറൽ -ജില്ലാ- താലുക്ക് - സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ഐ. ഡി. ആർ. വിക്കൊപ്പം മുറിവിന്റെ തീവ്രതയനുസരിച്ച് ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവയ്പ്പ് കൂടി എടുക്കണം. ഐ. ഡി. ആർ. വി. ഇമ്മ്യൂണോഗ്ലോബുലിൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലും തിരുവനന്തപുരം ജനറൽ ആശുപത്രിയിലും ചിറയിൻകീഴ് താലുക്ക് ആസ്ഥാന ആശുപത്രിയിലും ലഭ്യമാണ്.