എഴുത്തച്ഛന്‍ പുരസ്കാരം ഡോ. എസ് കെ വസന്തന്
05:30 PM Nov 01, 2023 IST | Veekshanam
Advertisement
തിരുവനന്തപുരം: സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരളസര്‍ക്കാർ നൽകുന്ന എഴുത്തച്ഛന്‍ പുരസ്കാരം ഡോ. എസ് കെ വസന്തന്. ഭാഷാ ചരിത്രപണ്ഡിതനും നിരൂപകനുമാണ് എസ് കെ വസന്തൻ. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഉപന്യാസം, നോവല്‍, ചെറുകഥ, കേരള ചരിത്രം, വിവര്‍ത്തനം എന്നിങ്ങനെ വിവിധ ശാഖകളിലായി എസ്. കെ വസന്തന്‍ രചിച്ച പുസ്തകങ്ങള്‍ പണ്ഡിതരുടെയും സഹൃദയരുടെയും സജീവമായ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെന്ന് പുരസ്കാരനിര്‍ണയസമിതി അഭിപ്രായപ്പെട്ടു അധ്യാപകന്‍, വാഗ്മി, ഗവേഷണ മാര്‍ഗദര്‍ശി തുടങ്ങിയ നിലകളിലുള്ള ഡോ. വസന്തന്റെ സംഭാവനകള്‍ കൂടി പരിഗണിച്ചാണ് എഴുത്തച്ഛന്‍ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
Advertisement