For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

നാട്ടിലും സോഷ്യല്‍ മീഡിയയിലും താരമായി 'പത്രമിടുന്ന ഫഹദ് ഫാസില്‍'

03:49 PM Feb 22, 2024 IST | Online Desk
നാട്ടിലും സോഷ്യല്‍ മീഡിയയിലും താരമായി  പത്രമിടുന്ന ഫഹദ് ഫാസില്‍
Advertisement

മാനന്തവാടി: 'പത്രമിടുന്ന ഫഹദ് ഫാസില്‍' എന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ വൈറലായതോടെ വയനാട് മാനന്തവാടി കാട്ടിമൂല സ്വദേശി വിജേഷിന് നിരവധി ഫോണ്‍ കോളുകളാണ് എത്തുന്നത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തോടു സാമ്യമുള്ള മുഖച്ഛായയാണ് വിജേഷിനെ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയത്. യുവാക്കള്‍ പങ്കുവെച്ച വീഡിയോ വൈറലായതോടെ നാട്ടിലും സോഷ്യല്‍ മീഡിയയിലും വിജേഷ് ഇപ്പോള്‍ താരമാണ്.

Advertisement

പത്രം ഏജന്‍സി നടത്തുകയാണ് വിജേഷ്. ഇതുകൂടാതെ, ഓട്ടോ ഓടിക്കാനും പോകും. ഒപ്പം കൃഷിയും വിജേഷിന്റെ വരുമാന മാര്‍ഗമാണ്. കഴിഞ്ഞ ദിവസം കടയില്‍ പത്രമിട്ട് മടങ്ങുംവഴി അവിടെയിരുന്ന രണ്ടുപേര്‍ പെട്ടെന്ന് തന്നോട് സംസാരിക്കുകയായിരുന്നുവെന്ന് വിജേഷ് പറയുന്നു.

ഫഹദ് ഫാസിലിനെ പോലെയൊരാള്‍ എന്ന് പറഞ്ഞാണ് അവര്‍ വിളിച്ചത്. തന്നെ പരിചയപ്പെടാനെന്ന രീതിയില്‍ കാര്യങ്ങളൊക്കെ ചോദിച്ചു. ഫഹദ് ഫാസിലിന്റെ പോലത്തെ മീശയും ചിരിയുമൊക്കെ ആണല്ലോ എന്ന് ചോദിച്ചു. അതിന് മറുപടി പറഞ്ഞ് ബൈക്ക് എടുത്ത് താന്‍ മടങ്ങി. പിന്നീട് രാത്രി ഒരാള്‍ വീഡിയോ അയച്ചു തന്നപ്പോഴാണ് കടയിലിരുന്നവര്‍ തന്റെ വീഡിയോ പകര്‍ത്തുകയായിരുന്നുവെന്ന് മനസ്സിലായതെന്നും വിജേഷ് പറഞ്ഞു. മലയാളം ഫില്‍മിബീറ്റിനോട് പ്രതികരിക്കുകയായിരുന്നു വിജേഷ്.

വീഡിയോ പകര്‍ത്തിയയാള്‍ തന്നെ വിളിച്ചു. വീഡിയോ വൈറലായെന്നും നിങ്ങള് ഫേമസ് ആകുമെന്ന് തോന്നുന്നുവെന്നും പറഞ്ഞു. കുറേപ്പേര്‍ തനിക്ക് വീഡിയോ അയച്ചു തരികയും ഫോണ്‍ വിളിക്കുകയും വീഡിയോ കോള്‍ ചെയ്യുകയും ഒക്കെ ചെയ്തു. ഹെല്‍മറ്റ് വെക്കാതെ ഫോട്ടോ തരാമോയെന്ന് ചിലര്‍ ചോദിച്ചു. വളരെ സന്തോഷമുണ്ടെന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമാണിതെന്നും വിജേഷ് പറഞ്ഞു.

Author Image

Online Desk

View all posts

Advertisement

.