Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇന്‍ഡിഗോ വിമാനത്തിന് നേരെ വ്യാജബോംബ് ഭീഷണി

05:21 PM Dec 10, 2024 IST | Online Desk
Advertisement

റായ്പൂര്‍: ഇന്‍ഡിഗോ വിമാനത്തിന് നേരെ വ്യാജബോംബ് ഭീഷണി ഉയര്‍ത്തിയ കേസില്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കഴിഞ്ഞ മാസം നാഗ്പൂരില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി ഉയര്‍ത്തിയ കേസിലാണ് ഐബി ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്.

Advertisement

അനിമേഷ് മണ്ഡല്‍ എന്ന ഡെപ്യൂട്ടി സുപ്രണ്ടന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ബോംബ് ഭീഷണി ഉയര്‍ത്തിയത്. കഴിഞ്ഞ മാസം 14 ആം തിയ്യതിയാണ് ഇന്‍ഡിഗോ വിമാനത്തിലെ ക്രൂ അംഗങ്ങളോട് വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് 44 കാരനായ മണ്ഡല്‍ പറഞ്ഞത്. പിന്നാലെ വിമാനം അടിയന്തരമായി റായ്പൂരില്‍ ഇറക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ വിവരം തെറ്റാണെന്ന് ബോധ്യപ്പെടുകയായിരുന്നു. പിന്നാലെയാണ് റായ്പൂര്‍ പോലീസ് മണ്ഡലിനെ അറസ്റ്റ് ചെയ്തത്. മണ്ഡലും വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു.

വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ നിര്‍ബന്ധിതമാവുന്ന തരത്തില്‍ തെറ്റായ വിവരം കൈമാറുകയാണ് മണ്ഡല്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു. മണ്ഡല്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും ജീവന്‍ അപകടത്തിലാക്കുകയും ചെയ്തുവെന്ന് റായ്പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് പിടിഐയോട് പറഞ്ഞു. 187 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍, വിമാനത്തില്‍ ബോംബ് ഉണ്ടെന്ന് അനിമേഷിന് വിവരം ലഭിച്ചുവെന്നും, അത് ക്രൂ അംഗങ്ങളെ അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഫൈസല്‍ റിസ്വി പറഞ്ഞു. ലഭിച്ച വിവരങ്ങള്‍ കൈമാറേണ്ടത് ഒരു ഐബി ഉദ്യോഗസ്ഥന്റെ കടമയാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

Tags :
national
Advertisement
Next Article