രാഹുൽ ഗാന്ധിക്കെതിരെ കള്ളക്കേസെടുത്തത് അപലപനീയം: വി.എം സുധീരൻ
05:49 PM Jan 24, 2024 IST
|
Veekshanam
Advertisement
തിരുവനന്തപുരം: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനും എതിരെ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം കള്ള കേസെടുത്ത ആസ്സാം പൊലീസിന്റെ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. അധികാര തിമിരം ബാധിച്ച മുഖ്യമന്ത്രിയുടെ ഇത്തരം ഹീനമായ നടപടി നിയമ വ്യവസ്ഥയെത്തന്നെ അട്ടിമറിക്കുന്നതാണ്. ഭാരത് ജോഡോ ന്യായ് യാത്രയുടെ വൻ വിജയത്തിൽ വിറളിപൂണ്ട മോദി - അമിത്ഷാ ദ്വയങ്ങളുടെ കരങ്ങളാണ് ഈ ജനാധിപത്യ വിരുദ്ധ നടപടിക്ക് പിന്നിലുള്ളതെന്നും വി.എം സുധീരൻ ചൂണ്ടിക്കാട്ടി.
Advertisement
Next Article