ഷൈജു പള്ളിപ്പുറത്തിന് യാത്രയയപ്പു നൽകി !
കുവൈറ്റ് സിറ്റി : കുവൈറ്റ് ഇന്ത്യൻ സിംഗേഴ്സ് വെൽഫയർ അസോസിയേഷൻ (കിസ്‌വ) ഷൈജു പള്ളിപ്പുറത്തിന് യാത്രയയപ്പു നൽകി . കുവൈറ്റിലെ പാട്ടുകാരുടെ കൂട്ടായ്മയായ കുവൈറ്റ് ഇന്ത്യൻ സിംഗേഴ്സ് വെൽഫെയർ അസോസിയേഷൻ (കിസ്‌വ ) അതിന്റെ പ്രസിഡന്റ്റും സർവ്വോപരി കുവൈറ്റിലെ കലാ രംഗത്തെ സുപരിചിതനുമായ ഷൈജു പള്ളിപ്പുറത്തിന് യാത്രയയപ്പു നൽകി. അബ്ബാസിയ സെൻട്രൽ സ്കൂൾ ഹാളിൽ വച്ചു നടന്ന യോഗത്തിൽ, പ്രസിഡണ്ട് ഷൈജു പള്ളിപ്പുറം, ജനറൽ സെക്രട്ടറി ജോയൽ ജോസ് , ആക്ടിങ് ട്രഷറർ സമീർ വെള്ളയിൽ, വൈസ് പ്രസിഡണ്ട്‌മാരായ റാഫി കല്ലായി, രമ്യ രതീഷ്, ജോയിന്റ് സെക്രട്ടറി സിജു മോഹൻ എന്നിവരോടൊപ്പം കിസ്‌വയിലെ അംഗങ്ങളും പങ്കെടുത്തു.
തുടർന്ന് കിസ്‌വ യുടെജനറൽ ബോഡി യിൽ പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരിയായി ശ്രീമതി സിന്ധു രമേഷ്, പ്രസിഡണ്ട് ജോയൽ ജോസ്, ജനറൽ സെക്രട്ടറി ബിനോയ് ജോണി, ട്രെഷറർ അനുരാജ് ശ്രീധരൻ , വൈസ് പ്രസിഡണ്ടുമാരായി സ്റ്റീഫൻ ദേവസി, സിജു മോഹൻ, ജോയിന്റ് സെക്രട്ടറിമാരായി ബിജു തിക്കോടി, വിജു വറീദ്, ജോയിന്റ് ട്രെഷറർ സിജു ശങ്കർ, ആർട്സ് കൺവീനർ ശ്രീകുമാർ, മീഡിയ കൺവീനർ കിഷോർ മേനോൻ, സോഷ്യൽ വെൽഫെയർ കൺവീനർ റാഫി കോഴിക്കോട്, വനിതാ വിഭാഗം കോർഡിനേറ്റർ സുമി സിജു, ഉപദേശകസമിതി അംഗങ്ങളായി ബീന ടോബി, റാഫി കല്ലായി എന്നിവരെയും വിവിധ ഏരിയ കൺവീനർമാരും എക്സിക്യൂട്ടീവ് അംഗങ്ങളുമായി അശുതോഷ്, റോജോ, അനീഷ് അടൂർ, രതീഷ്, റാഷി, ധനീഷ്, സിദ്ദിഖ്, ശ്രീനിവാസ് എന്നിവരെയും തെരഞ്ഞെടുത്തു. കുവൈറ്റിലെ സംഗീതപ്രേമികൾക്കായി പ്രശസ്ത സംഗീതജ്ഞരെയും ഗായകരെയും ഉൾപെടുത്തിക്കൊണ്ടുള്ള മെഗാ മ്യൂസിക്കൽ പരിപാടികളും, വിവിധ മത്സരങ്ങളും വരുംനാളുകളിൽ ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഫോക്ക് യാത്രയയപ്പ് നൽകി. കുവൈറ്റിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് പോകുന്ന, ഫോക്കിന്റെ കലാവേദികളിലും സംഘടന പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന മുൻ ഫോക്ക് ഭാരവാഹി കൂടിയായ ശ്രീ ഷൈജു പള്ളിപ്പുറത്തിനും കുടുംബത്തിനും ഫോക്ക് യാത്രയയപ്പ് നൽകി. ഫോക്ക് പ്രസിഡന്റ് ലിജീഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യാത്രയയപ്പിൽ ജനറൽ സെക്രട്ടറി ഹരിപ്രസാദ് സ്വാഗതവും മീഡിയ സെക്രട്ടറി രജിത്ത് നന്ദിയും പറഞ്ഞു . ഫോക്ക് ഭാരവാഹികൾ ആശംസകൾ നേർന്നു സംസാരിച്ചു.