Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കർഷകർ ക്രിമിനലുകളല്ല, അന്നദാതാക്കൾ: മധുര സ്വാമിനാഥൻ

11:48 AM Feb 14, 2024 IST | ലേഖകന്‍
Advertisement

ന്യൂഡൽഹി: കർഷകർ ക്രിമിനലുകൾ അല്ലെന്നും നമുക്ക് അന്നം തരുന്നവരാണെന്നും കൃഷി ശാസ്ത്രജ്ഞയും ഭാരത രത്ന ജേതാവ് ഡോ. എം.എസ്. സ്വാമിനാഥന്റെ മകളുമായ മധുര സ്വാമിനാഥൻ. തങ്ങളുടെ ജീവിത​ഗന്ധിയായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന അവരെ ക്രിമിനലുകളെപ്പോലെ കൈകാര്യം ചെയ്യുന്നത് ശരിയല്ല. ബാരിക്കേഡും മുള്ളുവേലിയും കെട്ടി പ്രതിരോധിക്കുകയല്ല,. അവർ ഉന്നയിക്കുന്ന ആവശ്യങ്ങളോട് അനുഭാവപൂർവം പ്രതികരിക്കുകയാണു വേണ്ടതെന്നും മധുര പറഞ്ഞു. പുസയിൽ ഇന്ത്യൻ അ​ഗ്രികൾച്ചർ ഇൻസ്റ്റിട്യൂട്ട് ഓഫ് റിസേർച്ചിൽ നടന്ന ശാസ്ത്ര കോൺഫറൻസിൽ കർഷകർ നടത്തുന്ന ദില്ലി ചലോ മാർച്ചിനു പിന്തുണ അറിയിച്ചു സംസാരിക്കുകയായിരുന്നു മധുര.

Advertisement

അതിനിടെ ചലോ സമരം കൂടുതൽ കടുപ്പിക്കുകയാണ് കർഷകർ. പഞ്ചാബ് ഹരിയാന അതിർത്തിയിൽ സർവ സന്നാഹങ്ങളുമായി കർഷകർ പ്രതിഷേധം കടുപ്പിച്ചു. കൂടുതൽ കർഷകരെത്തിയതോടെ ശംഭു അതിർത്തിയിൽ കിലോ മീറ്ററുകളോളം നീളത്തിൽ ട്രാക്ടറുകൾ നിരന്നു. എന്ത് തടസം ഉണ്ടായാലും സമരവുമായി മുന്നോട്ടെന്ന ഉറച്ച നിലപാടിലാണ് കർഷകർ. കർഷകരെ നേരിടാൻ ഹരിയാന പൊലീസ് വിന്യാസം ശക്തമാക്കി.

യുദ്ധസമാനമാണ് പൊലീസിന്റെ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ദേശീയ പാത അടച്ചു. ചിലയിടങ്ങളിൽ റോഡുകൾ കുഴിച്ചും പൊലീസ് ഗതാഗതം തടഞ്ഞു. പൊലീസ് നിയന്ത്രണങ്ങളെ തുടർന്ന് ദില്ലിയിൽ രാവിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇന്നലെയും കിലോമീറ്ററുകളോളം ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു. അതേസമയം, കർഷക സമരത്തിന് പിന്തുണയുമായി രാജവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. പിസിസികളുടെ നേതൃത്വത്തിൽ 16 ന് പ്രതിഷേധം നടത്തും.
ഉറപ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ സമരത്തെ അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പടുത്തി. കർഷക സമരത്തെ പിന്തുണച്ച് ബിഎസ്പിയും രംഗത്തെത്തി. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ ഗൗരവതരമായി പരിഗണിക്കണം എന്ന് മായാവതി ആവശ്യപ്പെട്ടു. കർഷകർ രാജ്യത്തിൻ്റെ അന്നദാതാക്കളാണെന്നും സമരത്തെ അടിച്ചമർത്തരുതെന്നും മായാവതി കൂട്ടിച്ചേർത്തു.

Tags :
featured
Advertisement
Next Article