For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സർവ്വ സന്നാഹവുമായി കർഷകർ വീണ്ടും: ബുധനാഴ്ചയും കർഷക മാർച്ച് തുടരും

10:49 AM Feb 14, 2024 IST | ലേഖകന്‍
സർവ്വ സന്നാഹവുമായി കർഷകർ വീണ്ടും  ബുധനാഴ്ചയും കർഷക മാർച്ച് തുടരും
Advertisement

ഡൽഹിയിലേക്കുള്ള മാർച്ച് രാത്രി നിർത്തിവെക്കാനും ബുധനാഴ്ച രാവിലെ പ്രതിഷേധം പുനരാരംഭിക്കുമെന്നും കർഷക സംഘടനകൾ. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചതിനെ തുടർന്ന് കർഷകരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ 60 ലധികം പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ പകൽ നൂറോളം കർഷകർക്ക് പകൽ സമയത്ത് പരിക്കേറ്റതായി യൂണിയനുകൾ ആരോപിച്ചു. ചൊവ്വാഴ്ച പഞ്ചാബ് അതിർത്തിയിലെ ശംഭുവിൽ പ്രതിഷേധിച്ച കർഷകർ കല്ലെറിയുകയും പാലം തകർക്കുകയും ഡൽഹിയിലേക്കുള്ള മാർച്ച് തടയാൻ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ ബലമായി നീക്കം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഹരിയാന പൊലീസ് ഇടപെട്ടത്.

Advertisement

തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹിയിലേക്കുള്ള യാത്രാമധ്യേ ഹരിയാനയിലെ അംബാല ലക്ഷ്യമാക്കി രാജ്പുര ബൈപാസ് കടക്കാൻ പഞ്ചാബ് പോലീസ് കർഷകരെ അനുവദിച്ചിരുന്നു. അതേസമയം പഞ്ചാബ്-ഹരിയാന ശംഭു അതിർത്തിയിൽ പ്രതിഷേധിച്ച കർഷകർ അവരുടെ ട്രാക്ടറുകൾ ഉപയോഗിച്ച് സിമൻ്റ് ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതോടെ സംഘർഷം രൂക്ഷമായി.കർശനമായ സുരക്ഷ ലംഘിക്കാൻ കർഷകർ ശ്രമിിക്കുകയായിരുന്നു. കുറച്ച് പേർ പാലം തകർക്കുകയും പൊലീസ് ബാരിക്കേഡുകൾ ബലമായി നീക്കുകയുമായിരുന്നു.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കേണ്ടി വന്നു. ഡ്രോണുകൾ ഉപയോഗിച്ച് പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ വിന്യസിക്കുന്നതിൻ്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവച്ചു. അക്രമാസക്തരായ കർഷകർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കാനും പൊലീസ് ശ്രമിച്ചു.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.