Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വനംവകുപ്പിന്റെ ജീപ്പ് ആക്രമിച്ചു, പശുവിന്റെ ജഡവും റീത്തും വച്ച് പ്രതിഷേധം

12:49 PM Feb 17, 2024 IST | ലേഖകന്‍
Advertisement

പുൽപ്പളളി : വന്യജീവി ആക്രമണത്തിൽ കൈയും കെട്ടി നോക്കിയിരിക്കുന്ന സർക്കാരിനെതിരേ വയനാട്ടിൽ ജനരോഷം ആർത്തിരമ്പുന്നു. യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിനു പിന്നാലെ ഇന്ന് പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. ഇന്നു പുലർച്ചെ കടുവ കൊന്നു തിന്നു എന്നു സംശയിക്ക പശുവിന്റെ ജഡം വനം വകുപ്പിന്റെ ജീപ്പിനു മുകളിൽ വച്ചു പ്രതിഷേധിക്കുകയാണ് ജനങ്ങൾ. വാഹനത്തിനു മുകളിലേക്ക് റീത്തും വച്ചു.

Advertisement

വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമായ വയനാട് പുൽപ്പളളിയിൽ ആളിക്കത്തി ജനരോഷം. ഹർത്താൽ ദിനത്തിൽ പുൽപ്പളളിയിൽ കൂട്ടം ചേർന്നെത്തിയ ജനം വനംവകുപ്പിന്റെ വാഹനം തടഞ്ഞു. ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു, റൂഫ് വലിച്ചുകീറി. ജീപ്പിന് മുകളിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വനംവകുപ്പ് ജീവനക്കാർക്കെതിരെയാണ് ജനരോഷം ആളിക്കത്തുന്നത്. നൂറിലേറെ പേരാണ് പ്രതിഷേധിച്ചെത്തിയത്. കേണിച്ചിറയിൽ കണ്ടെത്തിയ പാതി നിന്ന നിലയിലുളള പശുവിന്റെ ജഡവും പ്രതിഷേധക്കാർ പുൽപ്പളളിയിലേക്ക് എത്തിച്ചു, വനംവകുപ്പ് ജീപ്പിന് മുകളിൽ പശുവിന്റെ ജഡം കയറ്റിവെച്ച് കെട്ടിയും പ്രതിഷേധം തുടരുകയാണ്.
അതിനിടെ, കോഴിക്കോട്ട് വനംമന്ത്രി എ കെ ശശീന്ദ്രന്റെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. സൈബർ പാർക്കിൽ നിക്ഷേപ സംഗമത്തിനെത്തിയപ്പോഴാണ് കരിങ്കൊടി കാണിച്ചത്. വാഹനത്തിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് പിടിച്ചു മാറ്റി.
വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം വിളിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇതനുസരിച്ച് റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ യോ​ഗം ചേരും.

Tags :
featured
Advertisement
Next Article