അമിത്ഷായെ തള്ളി ഡോ. ഫറൂഖ് അബ്ദുള്ള, പൂഞ്ചും രജൗറിയും തിരികെ കിട്ടിയത് നെഹ്റുവിന്റെ ഇടപെടൽ കൊണ്ട്
ന്യൂഡൽഹി: ഇന്ത്യൻ സൈന്യം ഏറ്റുമുട്ടൽ നിർത്തിയതു കൊണ്ടാണ് ഇന്ത്യയുടെ പൂഞ്ചും രജൗരിയും സംരക്ഷിക്കാൻ സൈന്യത്തിന് കഴിഞ്ഞതെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫറൂഖ് അബ്ദുള്ള. അല്ലായിരുന്നെങ്കിൽ ഈ പ്രദേശങ്ങളും ഇന്ത്യക്ക് നഷ്ടമാകുമായിരുന്നു. വിഷയം യുഎന്നിന് വിടാൻ വല്ലഭായ് പട്ടേലും മൗണ്ട് ബാറ്റണും നിർദ്ദേശിച്ചിരുന്നുവെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു. പാക് അധീന കശ്മീർ ഉണ്ടാകാൻ കാരണം നെഹ്റുവാണെന്ന കേന്ദ്ര പ്രതിരോധ മന്ത്രി അമിത് ഷായുടെ വാദങ്ങളും ഫറൂഖ് അബ്ദുള്ള തള്ളി .
ജമ്മു കശ്മീർ പുനഃസംഘടനാ ഭേദഗതി ബിൽ അവതരണത്തിനിടെയാണ് അമിത് ഷായുടെ വിവാദ പരാമർശങ്ങൾ. പാക് അധീന കശ്മീർ നെഹ്റുവിന്റെ അബദ്ധമെന്നാണ് അമിത് ഷാ വിമർശിച്ചത്. ജമ്മു കശ്മീർ നിയമസഭയിലെ ഒരു സീറ്റ് പാക്ക് അധീന കാശ്മീരിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നവർക്കായി സംവരണം ചെയ്യുമെന്നടക്കം വ്യവസ്ഥകളുള്ള ബിൽ, ലോക്സഭയിൽ ഭരണപക്ഷത്തിന്റെ പിന്തുണയോടെ പാസായി.
അമിത് ഷായ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ എംപിമാർ പ്രതിപഷേധിക്കുകയും പിന്നാലെ സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.