കേന്ദ്രത്തിലും കേരളത്തിലും ഫാസിസ്റ്റ് ഭരണം: റിയാസ് ചിതറ
കൊല്ലം : കേന്ദ്രത്തിലും കേരളത്തിലും ഫാസിസ്റ്റ് ഭരണം നടപ്പാക്കി പരസ്പരം മത്സരിച്ചു കൊണ്ടിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ പറഞ്ഞു. ജനങ്ങളെ ദ്രോഹിക്കുകയും അതിനെതിരെ പ്രതികരിക്കുന്ന യുവജനങ്ങളെ അടിച്ചമർത്തുന്നതിലും അവർ ഒറ്റക്കെട്ടാണന്ന് അദ്ദേഹം പറഞ്ഞു. മോദിയെയും പിണറായിയെയും ഒരു പോലെ നേരിടാൻ യൂത്ത് കോൺഗ്രസ് മുന്നിലുണ്ട് എന്നതിന്റെ നേർക്കാഴ്ച്ചകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
യൂത്ത് കോൺഗ്രസ് കൊല്ലം സെൻട്രൽ മണ്ഡലം പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട എസ്. ശബരിനാഥ് ചുമതലയേറ്റ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജഹാൻ പാലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു
ഐ എൻ ടി യൂ സി ജില്ലാ പ്രസിഡന്റ് എ. കെ ഹഫീസ്, അഡ്വ. ബിന്ദു കൃഷ്ണ, സൂരജ് രവി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഉല്ലാസ് ഉളിയകോവിൽ, യൂത്ത് കോൺഗ്രസ് കൊല്ലം നിയോജക മണ്ഡലം പ്രസിഡന്റ് ഹസ്‌ന ഹർഷാദ്, മുൻ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷെഹിർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അലക്‌സ് നേതാക്കളായ എച്ച്. അബ്ദുൾ റഹ്‌മാൻ, എസ്. നാസറുദ്ദിൻ, ആർ. രമണൻ, നോയൽ ജോർജ്ജ്, സന്തോഷ്, കെ.എം. റഷീദ്, തുളസീധരൻ, ബേബിച്ചൻ, അഡ്വ. എസ്.എം. ഷരീഫ്, എഫ്. അലക്‌സാണ്ടർ, എ.കെ. സാബ്ജാൻ, ജഗനാഥൻ, ആഷിക്ക് പള്ളിത്തോട്ടം, അജി തുടങ്ങിയവർ പങ്കെടുത്തു.
ക്യാപ്..
യൂത്ത് കോൺഗ്രസ് കൊല്ലം സെൻട്രൽ മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ ഉദ്ഘാടനം ചെയ്യുന്നു.