For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മഹാരാഷ്ട്രയിൽ പരാജയ ഭീതി; ഇന്ത്യാ മുന്നണിയിലേക്ക് നേതാക്കളുടെ ഒഴുക്ക്

11:08 AM Oct 08, 2024 IST | Online Desk
മഹാരാഷ്ട്രയിൽ പരാജയ ഭീതി  ഇന്ത്യാ മുന്നണിയിലേക്ക് നേതാക്കളുടെ ഒഴുക്ക്
Advertisement

മുംബൈ: മഹാരാഷ്ട്രയിൽ അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എൻഡിഎ ഘടകകക്ഷികളിൽ നിന്ന് ഇന്ത്യാ മുന്നണിയിലേക്ക് നേതാക്കളുടെ ഒഴുക്ക്. മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ ഹർഷവർധൻ പാട്ടീൽ ഇന്നലെ ശരദ് പവാർ നേതൃത്വം നൽകുന്ന എൻസിപിയിൽ ചേർന്നു. ബാരാമതി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ ഇന്ദാപുർ നിയമസഭാ മണ്ഡലത്തിൽ എൻഡിഎയ്ക്കെതിരെ ഹർഷവർധൻ പവാർ വിഭാഗം സ്ഥാനാർഥിയാകും.

Advertisement

കൂടാതെ ലാപുരിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവും ഛത്രപതി ശിവാജിയുടെ പിൻമുറക്കാരിൽ ഒരാളുമായ സമർജിത് സിങ് ഗാട്ഗെ കഴിഞ്ഞ മാസം പവാറിന്റെ പാർട്ടിയിൽ ചേർന്നിരുന്നു. മഹാരാഷ്ട്രാ നിയമസഭാ കൗൺസിൽ മുൻ ചെയർമാനായ രാംരാജെ നിംബാൽക്കർ അടക്കം എൻസിപി അജിത് പക്ഷത്തെ മൂന്നു മുതിർന്ന നേതാക്കൾ ശരദ് പവാറിന്റെ പാർട്ടിയിൽ ഉടൻ ചേർന്നേക്കും. മാഡാ എംഎൽഎ ബബൻ നായിക്, ദൗണ്ഡ് മുൻ എംഎൽഎ രമേഷ് തോറാട്ട് എന്നിവരാണ് മറ്റു നേതാക്കൾ.

ബിജെപിയിലേക്കു ചേക്കേറിയ കോൺഗ്രസ് മുൻ മുഖ്യമന്ത്രി അശോക് ചവാന്റെ ഭാര്യാസഹോദരൻ ഭാസ്കർറാവു ഖഡ്ഗാവൻകറും മരുമകൾ മീനയും കഴിഞ്ഞ മാസം ബിജെപി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തിയിരുന്നു. മുൻ എംഎൽഎയും ഗോണ്ടിയയിലെ ബിജെപി നേതാവുമായ ഗോപാൽദാസ് അഗർവാളും മുംബൈ മുൻ പൊലീസ് കമ്മിഷണർ സഞ്ജയ് പാണ്ഡെയും അടുത്തിടെ കോൺഗ്രസിൽ ചേർന്നിരുന്നു.

Tags :
Author Image

Online Desk

View all posts

Advertisement

.