സ്വാതന്ത്ര്യത്തിന്റെ 77 വര്‍ഷങ്ങളോടനുബന്ധിച്ച് 77 മികച്ച ആനുകൂല്യങ്ങളുമായി ഫെഡറല്‍ ബാങ്ക്
06:13 PM Aug 16, 2024 IST | Online Desk
Advertisement
കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 77 വര്‍ഷങ്ങളോടനുബന്ധിച്ച് 'ജോയ് ഓഫ് ഫ്രീഡം' ക്യാമ്പയിനുമായി ഫെഡറല്‍ ബാങ്ക്. ഇതിന്റെ ഭാഗമായി ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ആകര്‍ഷകമായ 77 ആനുകൂല്യങ്ങള്‍ ലഭിക്കും. അജിയോ, ഫ്ലിപ്കാർട്ട്, ക്രോമ, എയര്‍ ഇന്ത്യ, ഗോഇബിബോ, ഈസി ഡൈനിങ്, സൊമാറ്റോ, സ്വിഗി, ജിയോ മാര്‍ട്ട്, വിജയ് സെയില്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും ആനുകൂല്യത്തിന്റെ ഭാഗമാണ്.
Advertisement
രാജ്യം സ്വാതന്ത്ര്യത്തിന്റെ 77 വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോള്‍ മുൻപില്ലാത്ത വിധത്തിൽ ആനുകൂല്യങ്ങളും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമായാണ് ജോയ് ഓഫ് ഫ്രീഡം ക്യാമ്പയിന്‍ അവതരിപ്പിക്കുന്നതെന്ന് ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എം.വി.എസ് മൂര്‍ത്തി പറഞ്ഞു. 77 ഇൻഫ്ളുവൻസർമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ ക്യാമ്പയിനും ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്.