Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ് - തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു

08:50 PM May 07, 2024 IST | Online Desk
Advertisement

കൊച്ചി: 2023 -24 വർഷത്തെ ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകി വരുന്നത്. ഈ വർഷം 476 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരായി.

Advertisement

എംബിബിഎസ്, ബി ഇ/ ബിടെക്, ബിഎസ് സി അഗ്രികള്‍ചർ/ബിഎസ് സി (ഓണേഴ്‌സ്) കോപറേഷന്‍ ആന്റ് ബാങ്കിങ്, ബിഎസ് സി നഴ്‌സിങ്, എംബിഎ എന്നീ കോഴ്‌സുകളിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭ്യമാക്കിയിരിക്കുന്നത്.

രാജ്യത്തെ മിടുക്കരായ വിദ്യാർത്ഥികളെ സാമ്പത്തികമായി ശാക്തീകരിക്കുന്ന പദ്ധതിയായി ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ് മാറിക്കഴിഞ്ഞു എന്ന് ബാങ്കിന്റെ സി എസ് ആർ മേധാവിയും വൈസ് പ്രസിഡന്റുമായ ഷാജി കെ വി പറഞ്ഞു. ഉന്നതവിദ്യാഭ്യാസം സ്വപ്നം കാണുന്ന യുവാക്കൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നു എന്നത് മാത്രമല്ല, വ്യത്യസ്ത മേഖലകളിലെ അക്കാദമിക മികവിനും സ്കോളർഷിപ് കാരണമാവുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നാക്ക സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ള മിടുക്കരായ വിദ്യാർത്ഥികളെ സാമ്പത്തികമായി സഹായിക്കുകയും പ്രൊഫഷനൽ പഠനം പൂർത്തിയാക്കാൻ പ്രാപ്തരാക്കുകയും ചെയ്യുകയാണ് സ്കോളർഷിപ്പ് പദ്ധതിയുടെ ലക്ഷ്യം.

ബാങ്കിന്റെ സ്ഥാപകൻ കെ പി ഹോർമിസിന്റെ സ്മരണാർത്ഥം 1996ൽ ആരംഭിച്ച ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ വിവിധ പരിശീലന പരിപാടികൾ നടത്തുന്നതിനൊപ്പം സെമിനാറുകൾ സംഘടിപ്പിക്കുകയും അടിസ്ഥാന സൗകര്യ വികസനത്തിനും പാരിസ്ഥിതിക- സാമൂഹിക- ഭരണ സംബന്ധമായ നൂതനാശയങ്ങൾ നടപ്പിൽ വരുത്തുന്നതിനും സാമ്പത്തിക പിന്തുണ നൽകുകയും ചെയ്യുന്നു.

For more details on the scholarship recipients, visit https://www.federalbank.co.in/corporate-social-responsibility

Advertisement
Next Article