കേരള-കാലിക്കറ്റ് സർവ്വകലാശാലകളുടെ ഫീസ് കൊള്ള; ഉന്നത വിദ്യാഭ്യാസമന്ത്രി ഇടപെടണമെന്ന്; കെഎസ്‌യു
തിരുവനന്തപുരം : നാലുവർഷ ബിരുദ കോഴ്സുകൾ മറയാക്കി ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ കേരള-കാലിക്കറ്റ് സർവ്വകലാശകളുടെ തീരുമാനത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകി.
തീർത്തും വിദ്യാർത്ഥി വിരുദ്ധ നിലപാടാണ് സർവ്വകലാശാലകൾ സ്വീകരിച്ചിരിക്കുന്നത് .
നാല് വർഷ ബിരുദ കോഴ്സുകൾ നിലവിൽ വരുമ്പോൾ ഫീസ് വർദ്ധനവ് ഉണ്ടാകില്ലെന്ന സർക്കാർ വാദം നിലനിൽക്കെയാണ് സർവ്വകലാശാലകളുടെ ഇരുട്ടടി ഉണ്ടായിരിക്കുന്നത്. മൂന്നും, നാലും ഇരട്ടിയായാണ് ഫീസ് വർദ്ധനവെന്നും എന്നതും തീർത്തും പ്രതിഷേധർഹമാണ് എന്നും കത്തിൽ പറയുന്നു
സമാനമായ തരത്തിൽ കേരളാ സർവ്വകലാശാല എൽഎൽബി വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടും കാണാതെ പോകരുത്. വിദ്യാർത്ഥികൾക്ക് റീ വാല്യുവേഷൻ റിസൾട്ടുകൾ വരാതെ സപ്ലിമെൻ്ററി എക്സാം എഴുതേണ്ടി വരുന്ന ദുരവസ്ഥയാണ് നിലവിലുള്ളത്. ഇത് വഴി വലിയ സാമ്പത്തിക ബാധ്യതയും വിദ്യാർത്ഥികൾക്ക് ഉണ്ടാവുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു സർവ്വകലാശാല ഫിനാൻസ് കമ്മിറ്റികളുടെ തീരുമാനം വിദ്യാർത്ഥികളെ വെല്ലുവിളിക്കുന്നതാണ്.
സർക്കാർ സാധാരണക്കാരായ വിദ്യാർത്ഥികളെ കണ്ടില്ലെന്ന് നടിക്കരുത്.
വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അടിയന്തര ഇടപെടൽ കെഎസ്‌യു ആവശ്യപ്പെടുകയാണ്. അല്ലാത്തപക്ഷം വിദ്യാർത്ഥികൾക്ക് നീതിലഭിക്കും വരെ സർവ്വകലാശാലക്കകത്തും തെരുവിലും ഒരുപോലെ സമരം ശക്തമാക്കാൻ നിർബന്ധിതമാകും എന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കയച്ച കത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.