For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പോരാടും വിജയിക്കും, ബിജെപിയെയും അവരുടെ ആശയത്തെയും ഇല്ലാതാക്കും: രാഹുൽ ഗാന്ധി

12:22 PM Apr 18, 2024 IST | Online Desk
പോരാടും വിജയിക്കും  ബിജെപിയെയും അവരുടെ ആശയത്തെയും ഇല്ലാതാക്കും  രാഹുൽ ഗാന്ധി
Advertisement

ബിജെപി സംഘപരിവാർ ആശയധാരകൾക്കെതിരെ അടിയുറച്ച പോരാട്ടം നടത്തണമെന്ന ആഹ്വാനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ കോൺഗ്രസ് പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ എന്ന ആശയത്തിനെതിരാണ് ബിജെപിയെന്നും കോൺ​ഗ്രസ് പ്രകടന പത്രിക എല്ലാ ആളുകളിലേക്കും എത്തിക്കണമെന്നും പ്രവർത്തകരാണ് പാർട്ടിയുടെ അടിത്തറയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Advertisement

രാജ്യത്തെ വീണ്ടെടുക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. രാജ്യത്തിൻറെ ഭരണഘടനയെയും ജനാധിപത്യവ്യവസ്ഥിതികളെയും തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും വെല്ലിവിളിക്കുകയാണ് ബിജെപിയും ആർഎസ്എസ്സും. അതിനെ പ്രതിരോധിക്കേണ്ടത് ഓരോ കോൺഗ്രസ്സ് പ്രവർത്തകനുമാണ്.

'കോൺ​ഗ്രസ് പാർട്ടി നിങ്ങളെയാണ് ആശ്രയിക്കുന്നത്. ഒറ്റക്കെട്ടായാണ് ബിജെപിയുടെയും ആർഎസ്എസ്സിന്റെയും ആശയധാരകൾക്കെതിരെ പോരാടുന്നത്. നമ്മളൊരുമിച്ച് പോരാടും, വിജയിക്കും, ബിജെപിയെയും അവരുടെ ആശയങ്ങളേയും ഇല്ലാതാക്കും' - രാഹുൽ പറഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.