For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഫിലിം എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയില്‍

11:42 AM Oct 30, 2024 IST | Online Desk
ഫിലിം എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയില്‍
Advertisement

കൊച്ചി: തല്ലുമാല, ഉണ്ട സിനിമകളിലൂടെ ശ്രദ്ധേയനായ ഫിലിം എഡിറ്റർ നിഷാദ് യൂസഫ്(43) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടോടെ പനമ്പള്ളിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തല്ലുമാല, ഉണ്ട, ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നവയാണ് പുറത്തിറങ്ങിയ പ്രധാന ചിത്രങ്ങള്‍. 2022-ൽ തല്ലുമാലയുടെ എഡിറ്റിങിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

Advertisement

സൂര്യയെ നായകനാക്കി സംവിധായകൻ ശിവ ഒരുക്കിയ ബി​ഗ് ബജറ്റ് ചിത്രം കങ്കുവയുടെ എഡിറ്ററാണ്. നവംബർ 14-ന് ചിത്രം റീലിസ് ചെയ്യാനിരിക്കെയാണ് നിഷാദിന്റെ മരണം. ചിത്രീകരണം പുരോ​ഗമിച്ചുകൊണ്ടിരിക്കുന്ന തരുൺ മൂർത്തി-മോഹൻലാൽ ചിത്രം, മമ്മൂട്ടിയുടെ ബസൂക്ക എന്നിവയും വരാനിരിക്കുന്ന ചിത്രങ്ങളാണ്.

Tags :
Author Image

Online Desk

View all posts

Advertisement

.