പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരനിക്ഷേപങ്ങള്‍ ട്രഷറികളേക്ക് മാറ്റണമെന്ന് ധനവകുപ്പ്
തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരനിക്ഷേപങ്ങള്‍ ട്രഷറികളേക്ക് മാറ്റണമെന്ന് ധനവകുപ്പ് . നിലവില്‍ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ സ്ഥിര നിക്ഷേപമായി സൂക്ഷിച്ചിരിക്കുന്ന തുകകള്‍ കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക് ഉയര്‍ന്ന പലിശ നിരക്ക് ലഭ്യമാകുന്ന നിലയില്‍ ട്രഷറി സ്ഥിരനിക്ഷേപമായി മാറ്റി നിക്ഷേപിക്കണെന്നാണ് നിര്‍ദേശം.
ട്രഷറിയില്‍ നിന്നും ഉയര്‍ന്ന പലിശനിരക്ക് ലഭ്യമാകുന്ന സാഹചര്യത്തിലും കുറഞ്ഞ പലിശനിരക്കില്‍ പൊതുമേഖലാ/ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിക്ഷേപിച്ച് സ്ഥാപനത്തിന് ലഭിക്കുന്ന പലിശ വരുമാനത്തില്‍ കുറവുണ്ടാകുന്നു. ഈ സാഹചര്യമുണ്ടായാല്‍ അതിലൂടെയുണ്ടാകുന്ന ധന നഷ്ടം സ്ഥാപന മേധാവിയുടെയും ഫിനാന്‍സ് ഓഫീസറുടെയും സംയുക്ത ബാധ്യതയായി കണക്കാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിര നിക്ഷേപങ്ങള്‍ ഉള്‍പ്പടെയുളള വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന് 2024 സെപ്തംബര്‍ ഒമ്പതിനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ പരിശോധന വിഭാഗം സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍, ആര്‍.സി.സി. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, തോന്നക്കല്‍ വൈറോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി