Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സാമ്പത്തിക പ്രതിസന്ധി; 5 മാസത്തെ ക്ഷേമപെൻഷൻ കുടിശിക ഒരുമിച്ച് നൽകില്ല

03:30 PM Jun 10, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: ജനുവരി മുതൽ മെയ് വരെ അഞ്ചുമാസത്തെ ക്ഷേമപെൻഷൻ കുടിശിക ഒരുമിച്ച് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടതിന് പിന്നാലെ സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ച വേളയിൽ ക്ഷേമപെൻഷൻ കുടിശിക ഉടൻ തീർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിലവിലെ സാമ്പത്തിക അവസ്ഥയിൽ ഒരുമിച്ച് കുടിശിക നൽകാനാവില്ലെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന.

Advertisement

മൂന്നോ നാലോ ഘട്ടമായി കുടിശിക തീർക്കാനേ കഴിയൂ. അതേസമയം, സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത, സർവീസ് പെൻഷൻകാരുടെ ക്ഷാമാശ്വാസം കുടിശികയും ഉടൻ നൽകാനിടയില്ല. എല്ലാ കുടിശികയും നൽകണമെങ്കിൽ 25,000 കോടി രൂപയെങ്കിലും കണ്ടേത്തണമെന്നാണു ധനവകുപ്പ് കണക്കുകൂട്ടുന്നത്. അതതു മാസത്തെ ചെലവുകൾക്കു പണം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ കുടിശിക നൽകാൻ അധിക വരുമാനം വേണം. നിലവിൽ അതിനു സാധ്യതയില്ല. അതിനാൽ. ഏതെങ്കിലും തരത്തിൽ ക്ഷേമ പെൻഷൻ കുടിശികയെങ്കിലും ഘട്ടംഘട്ടമായി നൽകാനാകു മോ എന്നാണു ധനവകുപ്പ് പരിശോധിക്കുന്നത്.

ക്ഷാമാശ്വാസവും ക്ഷാമബത്തയും കുടിശികയാകുമ്പോൾ പ്രോവിഡൻ്റ് ഫണ്ടിൽ ലയിപ്പിച്ച് ബാധ്യത തൽക്കാലം ഒഴിവാക്കുന്ന രീതിയാണു കാലങ്ങളായുള്ളത്. എന്നാൽ, പ്രോവിഡൻ്റ് ഫണ്ടിലെ പണം സർക്കാരിൻ്റെ ബാധ്യതയായി കണക്കാക്കി കടമെടുപ്പുപരിധിയിൽ വെട്ടിക്കുറയ്ക്കുകയാണിപ്പോൾ കേന്ദ്രസർക്കാർ. അതിനാൽ ആ വഴിക്കും കുടിശിക തീർക്കാൻ കഴിയാതായി.

ക്ഷാമബത്തയും ക്ഷാമാശ്വാസവും ചേർത്ത് ആകെ 18,000 കോടി രൂപയാണു കുടിശിക. ഇതു നൽകുന്ന കാര്യത്തിൽ പോലും തീരുമാനമെടുക്കാത്തപ്പോഴാണ് മുഖ്യമന്ത്രി വെറുതെ വീമ്പിളക്കുന്ന പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചതിനാൽ ആറുമാസത്തിനിടെ ഉണ്ടാകാൻ പോകുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലും തിരിച്ചടി നേരിടേണ്ടി വരുമെന്ന വിലയിരുത്തലാണ് ഇടതുമുന്നണിയിലുള്ളത്.

Tags :
kerala
Advertisement
Next Article