For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വൈദിക വേഷം ചമഞ്ഞ് സാമ്പത്തിക തട്ടിപ്പും ജോലി തട്ടിപ്പും: യുവാവ് അറസ്റ്റിൽ

11:34 AM Jun 28, 2024 IST | ലേഖകന്‍
വൈദിക വേഷം ചമഞ്ഞ് സാമ്പത്തിക തട്ടിപ്പും ജോലി തട്ടിപ്പും  യുവാവ് അറസ്റ്റിൽ
Advertisement
Advertisement

ഇടുക്കി: വൈദിക വേഷം ചമഞ്ഞ് ജോലി തട്ടിപ്പും സാമ്പത്തിക തട്ടിപ്പും. പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ. വൈദിക വേഷത്തില്‍ നില്‍ക്കുന്നതും കുര്‍ബാന നല്‍കുന്നതുമായ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചാണ് ഇയാൾ തട്ടിപ്പുകള്‍ നടത്തിയിരുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെ പത്തോളം പേരുടെ കൈയില്‍ നിന്നും പൊതു വിദ്യാഭ്യാസ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായാണ് പോലീസ് പറയുന്നത്.

കട്ടപ്പന വെട്ടിക്കുഴക്കവല പുളിക്കത്തറയില്‍ ശ്രീരാജ് (18) നെയാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുന്‍പ് ഇയാള്‍ സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതിയായ അസാപിന്റെ പേരിലും പണം തട്ടിയെടുത്തിരുന്നു. പണം തട്ടാനായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിന്റെ വ്യാജപ്പതിപ്പ് നിര്‍മിച്ചു. സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട സര്‍ക്കുലറിന്റെ അതേപതിപ്പ് ഫോണ്‍ നമ്പരും ഇ- മെയില്‍ വിലാസവും മാറ്റിയശേഷം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുകയായിരുന്നു.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.