Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സോഷ്യൽ മീഡിയ ചാറ്റിലൂടെ സാമ്പത്തിക തട്ടിപ്പ് ; യുവാവ് പിടിയിൽ

ആതിരയ്ക്ക് നഷ്ടം 29 ലക്ഷം
11:16 AM Mar 19, 2024 IST | Online Desk
Advertisement

ഓൺലൈൻ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട ഒരാൾ പിടിയിൽ. സോഷ്യൽ മീഡിയ വഴി ചാറ്റ് ചെയ്ത് ടാസ്‌ക് നൽകി സാമ്പത്തിക തട്ടിപ്പ് നടത്തിയ കോഴിക്കോട് മുക്കം സ്വദേശി ജിഷ്ണുവാണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്.

Advertisement

ഇൻസ്റ്റഗ്രാം , ടെലിഗ്രാം എന്നിവ വഴി ലിങ്ക് നൽകി ടാസ്‌ക് പൂർത്തിയാക്കിയാൽ പണം നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. ടാസ്‌കുകൾ പൂർത്തിയാക്കിയാൽ കൂടുതൽ പണം തിരികെ കൊടുക്കാം എന്ന് പറഞ്ഞ് വിവിധ ബാങ്ക് അക്കൗണ്ടുകൾ നൽകി അതിലേക്ക് പണം അയപ്പിച്ചതിലൂടെ 29 ലക്ഷം രൂപയാണ് ആതിര എന്ന യുവതിക്ക് നഷ്ടമായത്.

വിവിധ അക്കൗണ്ടുകളിലൂടെ കൈക്കലാക്കുന്ന പണം ട്രാസ്ഫറുകളിലൂടെയും മറ്റും നിമിഷനേരം കൊണ്ട് മറ്റു അക്കൗണ്ടിലേക്ക് മാറ്റി എടിഎം വഴി പിൻവലിചാണ് തട്ടിപ്പ് നടത്തുന്നത്.

Tags :
keralanews
Advertisement
Next Article