For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഫിറ കുവൈറ്റ് ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

ഫിറ കുവൈറ്റ് ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
Advertisement

കുവൈറ്റ് സിറ്റി : ഫെഡറേഷൻ ഓഫ് ഇന്ത്യൻ രെജിസ്ട്രേഡ് അസോസിയേഷൻ (ഫിറ) ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ശ്രീ ഷൈജിത്തിന്റെ അധ്യക്ഷതയിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ഇഫ്‌താർ സംഗമം 'ഡ്യൂ ഡ്രോപ്‌സ്' മാനേജിങ് ഡയറക്ടറും പൊതുപ്രവർത്തകനുമായ ശ്രീബത്താർ വൈക്കം ഉദ്‌ഘാടനം ചെയ്തു.പ്രോഗ്രാം കൺവീനർ ബിജു സ്റ്റീഫൻ ഫെഡറേഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി ചാൾസ് പി ജോർജ് സ്വാഗതം പറഞ്ഞു.

Advertisement

ശ്രീ സക്കീർ ഹുസൈൻ തൂവൂർ മുഖ്യപ്രഭാഷണം നടത്തി. കേവല മൃഗീയതയിൽ നിന്നും മനുഷ്യന് മാനവികതയിലേക്കു പരിവർത്തനം ചെയ്യപ്പെടാനുള്ള അവസരമാണ് ഇത്തരം ആത്മ സംസ്കരണത്തിലൂടെ നാം നേടിയെടുക്കുന്നത്. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സീമകൾ വര്ധിപ്പിക്കാനുതകുന്ന ഏതൊരു കൂട്ടായ്മകളും നാം ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിൽ പ്രത്യേകിച്ചും അതി പ്രധാനമാണ്. റംസാൻ മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് ശ്രീ സക്കീർ ഹുസൈൻ തുവ്വൂർ പറഞ്ഞു.

കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ ഇഫ്‌താർ സംഗമത്തിൽ പങ്കുചേർന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ ലിജീഷ് (ഫ്രണ്ട്സ് ഓഫ് കണ്ണൂർ), ബേബി ഔസേപ്പ് (കേരള അസോസിയേഷൻ), സണ്ണി മിറാൻഡ (ഒ എൻ സി പി), കുര്യൻ തോമസ് (അജ്പാക്), അനിൽ പി അലക്സ് (മംഗളം), സക്കീർ (പൽപക്‌ ), ജസ്റ്റിൻ (വയനാട്), നിസ്സാം (ട്രാക്), ജയകുമാർ (പ്രവാസി ലീഗൽ സെൽ & ടെക്സാസ്), മനോജ് കുമാർ (കോട്പക്‌), മാർട്ടിൻ മാത്യു (പത്തനംതിട്ട), റഷീദ് (കെ ഇ എ), മുബാറക് കാംബ്രത്ത് (ജി കെ പി സ്), അരുൺ രവി (ചിരി ക്ലബ്), ഷെറിൻ മാത്യു (ഐ എ എഫ്), രതീഷ് വർക്കല (ടെക്സാസ്), ആൻസൻ പത്രോസ് (കേര), രാജേഷ് (കെ എ കെ), ഷോജൻ (ഇ ഡി എ), മാമ്മൻ അബ്രഹാം (ടാസ്ക് ), വിനയൻ (കെ ഇ എ) ജംഷാദ് (എം എ കെ), രജിത്ത് (കെ എൽ എം), ബിജു പാലോട് (പ്രതീക്ഷ)തുടങ്ങിയവർ സംസാരിച്ചു. ഹരിപ്രസാദ് (ഫോക്ക്‌) നന്ദി രേഖപ്പെടുത്തി. ജിഞ്ചു ഷൈറ്റ്സ്റ്റ് പ്രോഗ്രാം കോർഡിനേറ്ററായി. മലബാർ ഗോൾഡും മൈൻഡ് ട്രീയും പ്രായോജകരായിരുന്നു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.