തിരുവനന്തപുരം ഇന്‍ഷുറന്‍സ് ഓഫീസില്‍ തീപിടുത്തം: രണ്ട് പേര്‍ മരിച്ചു
02:52 PM Sep 03, 2024 IST | Online Desk
Advertisement
തിരുവനന്തപുരം: പാപ്പനംകോട്ടെ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഓഫിസിലുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും (34) ഓഫിസില്‍ എത്തിയ മറ്റൊരാളുമാണ് മരിച്ചത്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെടുത്തത്.
Advertisement
പാപ്പനംകോട് ജംഗ്ഷനിലുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫിസിലാണ് ചൊവ്വാഴ്ച ഉച്ചയോടെയാണ് ദുരന്തം ഉണ്ടായത്. തീ ആളിപ്പടര്‍ന്നയുടന്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. ഫയര്‍ഫോഴ്‌സെത്തി തീ പൂര്‍ണമായി അണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. നേമം പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.