Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അഗ്നി ദുരന്തം : വിഷാദം ഘനീഭവിച്ച് കുവൈറ്റ്!

07:36 PM Jun 13, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : ഇന്നലെയുണ്ടായ അഗ്നി ദുരന്തത്തിൽ 45 ഇന്ത്യക്കാരും മൂന്ന് ഫിലിപ്പിനോ സ്വദേശികളും ഉൾപ്പെടെ ഇതുവരെയായി 49 പേർ മരണപ്പെട്ടതായാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. മരണപ്പെട്ട ഒരാൾ ഏതു രാജ്‌ജ്യക്കാരനാണെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മരണപ്പെട്ടവരിൽ 24 മലയാളികൾ ഉൾപ്പെട്ടിട്ടുണ്ട് . 23 മൃത ദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. മരണപ്പെട്ടവരുടെ ബൗദ്ധിക ദേഹങ്ങൾ നാളെ വെള്ളിയാഴ്ച തന്നെ നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടന്നു വരുന്നത് . ഭൗതിക ദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനായി വിമാനം തയ്യാറാക്കാൻ ബഹുമാന്യ കുവൈറ്റ് അമീർ ഷേഖ് മിഷാൽ അഹമ്മദ് അൽ ജാബർ ഉത്തരവിട്ടിരുന്നു എങ്കിലും ഇന്ത്യൻ വ്യാമസേനയുടെ 130 ജെ വിമാനത്തിൽ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കുവൈറ്റിൽ എത്തിയ ഇന്ത്യൻ വിദേശകരായ സഹമന്ത്രി ശ്രീ കീർത്തി വർധന സിങ്ങുമായി ബഹുമാന്യ കുവൈത് വിദേശകാര്യമന്ത്രി അഹമ്മദുള്ള യഹ്യയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

Advertisement

ഭൗതിക ദേഹങ്ങൾ കൊണ്ടുപോകുന്നതിനായി ഇന്ത്യൻ വ്യോമ സേനയുടെ പ്രത്യേക എയർ ക്രാഫ്റ്റ് കുവൈറ്റിൽ എത്തിച്ചേർന്നു. 45 മൃതദേഹങ്ങളും ദാജീജിലെ ഫോറൻസിക് മോർച്ചറിയിൽ നിന്നും എയർ പോര്ട്ടിലേക്കും വിമാനത്തിലേക്കും മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. നടപടിക്രമങ്ങൾ തീരുന്നതോടെ വിമാനം കൊച്ചിയിലേക്ക് പുറപ്പെടുന്നത് നാളെ രാവിലെ അവിടെ എത്തിച്ചേരുന്നതുമാണ്. മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ളവ കൊച്ചിയിൽ നിന്നും വീണ്ടും കൊണ്ടുപോകുന്നതായിരിക്കും എന്നാണ് മനസ്സിലാക്കുന്നത് .

കുവൈറ്റ്‌ എൻ.ബി.ടി.സി ക്യാമ്പിൽ ഉണ്ടായ ദുരന്തത്തിൽ ജീവഹാനി സംഭവിച്ച ജീവനക്കാരുടെ കുടുംബത്തോടൊപ്പം എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ ഉണ്ടാകുമെന്ന് എൻ.ബി.ടി.സി മാനേജ്മെന്റ് അറിയിച്ചു. മരണപെട്ടവരെ പരമാവധി നാളെ (വെള്ളിയാഴ്ച) തന്നെ അവരുടെ നാട്ടിലെത്തിക്കുന്നതിന് മുൻഗണന നൽകുന്നു. അതോടൊപ്പം, എല്ലാ നഷ്ടപരിഹാരങ്ങളും പരമാവധി അവരുടെ കുടുംബത്തിലേക്കെത്താൻ എൻ.ബി.ടി.സി പ്രതിജ്ഞബദ്ധമാണെന്നും മാനേജ്മെന്റ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ മുഴുവൻ ജീവനക്കാർക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പ്‌ വരുത്തിയതായും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തിരമായി എട്ടു ലക്ഷം രൂപ വീതം സഹായധനം നൽകുമെന്നും മാനേജ്മെന്റ് അറിയിച്ചു. സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും കുവൈറ്റ് ഭരണകൂടത്തിന്റെയും സഹായധനങ്ങളും, ശ്രീ എം എ യൂസഫലി, ശ്രീ രവി പിള്ള തുടങ്ങിയവരുടെ പ്രത്യക സഹായ വാഗ്ദാനങ്ങളും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

കോൺഗ്രസ് പാർട്ടിയുടെ പരിപാടികള്‍ റദ്ദാക്കി
മലയാളികള്‍ ഉള്‍പ്പെടെ അനേകം പേര്‍ മരണമടഞ്ഞ കുവൈറ്റ് തീപിടിത്തത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അഗാധമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. ദുഃഖസൂചകമായി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിലുള്ള നാളത്തെ (14.6.2024) എല്ലാ പരിപാടികളും റദ്ദാക്കി. നിരവധി മലയാളികള്‍ കൊല്ലപ്പെട്ട സംഭവം കേരളത്തെ ദുഃഖത്തിലാഴ്ത്തി യിരിക്കുകയാണ്. അനേകം കുടുംബങ്ങളും ബന്ധുമിത്രാദികളും വേദനയില്‍ കഴിയുന്നു. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരമാവധി സഹായം എത്തിക്കണമെന്നും സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.

അപ്രതീക്ഷിതമായുണ്ടായ അഗ്നിബാധയിൽ ജീവഹാനി സംഭവിച്ചവർക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നതായി മുഖ്യ ധാരാ സംഘടനകളായ ഒഐസിസി, കെഎംസിസി, കെ കെ എം എ സംഘടനകളും മറ്റ് ജില്ലാ - പ്രാദേശിക - സാമുദായിക സംഘടനകളും അനുശോചനം അറിയിച്ചു.

Advertisement
Next Article