Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സുപ്രീം കോടതിയിൽ തീപിടിത്തം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

02:01 PM Dec 02, 2024 IST | Online Desk
Advertisement

ഡൽഹി: സുപ്രീം കോടതിയിൽ തീപിടിത്തം. കോടതി നമ്പര്‍ 11 നും 12 നും ഇടയിലെ വെയിറ്റിംഗ് ഏരിയയിലാണ് തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് കോര്‍ട്ട് നമ്പര്‍ 11 ന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിയന്ത്രണ വിധേയമാണെന്നും വലിയ തീപിടിത്തമല്ലെന്നുമാണ് റിപ്പോർട്ട്. വലിയ തോതിൽ പുക ഉയർന്നതിനെ തുടർന്ന് 11,12ലെ കോടതി നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നും തന്നെയില്ല. സുരക്ഷാ ഉദ്യോഗസ്ഥരെത്തി തീയണച്ചു.

Advertisement

Tags :
featurednational
Advertisement
Next Article