For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

നെൽകർഷകർക്ക് പ്രഥമ പരിഗണന; മുഖ്യമന്ത്രിക്ക് ആദ്യ നിവേദനം നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

04:46 PM Dec 04, 2024 IST | Online Desk
നെൽകർഷകർക്ക് പ്രഥമ പരിഗണന  മുഖ്യമന്ത്രിക്ക് ആദ്യ നിവേദനം നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
Advertisement

തിരുവനന്തപുരം: പാലക്കാട് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം, തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഏറ്റവും അധികം ഉയർത്തിക്കാട്ടിയ നെൽ കർഷകരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ച് രാഹുൽ നിവേദനം നൽകിയത്. നെല്ലിന്റെ സംഭരണവുമായി ബന്ധപ്പെട്ട് കർഷകർ വലിയ ദുരിതത്തിൽ ആണെന്നും താങ്ങുവില വർദ്ധിപ്പിക്കണമെന്നും എംഎൽഎ നിവേദനത്തിൽ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും നെൽ കർഷകർ ഒട്ടേറെ വാഗ്ദാനങ്ങൾ നൽകിയെന്നും അത് നടപ്പാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നും രാഹുൽ ചൂണ്ടിക്കാട്ടി. നെല്ലിന് കിലോയ്ക്ക് 31 രൂപ എങ്കിലും നൽകി കർഷകരിൽ നിന്നും നെല്ല് സംഭരിക്കണം, സംഭരിച്ച നെല്ലിന്റെ വില ഉടൻതന്നെ കർഷകരുടെ അക്കൗണ്ടിലേക്ക് നൽകണം, കുടിശ്ശികയായിട്ടുള്ള ആനുകൂല്യങ്ങൾ ഉടൻ കൈമാറണം, സംഭരണം കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ കൃത്യമായ സംവിധാനം ഉണ്ടാകണം, സംഭരണത്തിൽ ഇടനിലക്കാരെ ഒഴിവാക്കണം, രാസവള വില വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇടപെടൽ ഉറപ്പുവരുത്തണം തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉണ്ട്.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.