For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മത്സ്യക്കുരുതി: സംഭവത്തില്‍ വ്യാപകം പ്രതിഷേധം

11:09 AM May 22, 2024 IST | Online Desk
മത്സ്യക്കുരുതി  സംഭവത്തില്‍ വ്യാപകം പ്രതിഷേധം
Advertisement

കളമശ്ശേരി/പറവൂര്‍: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ പ്രതിഷേധം വ്യാപകം. പുഴയില്‍ രാസമാലിന്യം കലരാന്‍ കാരണമായ കമ്പനികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനകളും ജനപ്രതിനിധികളും കര്‍ഷകരും പ്രദേശവാസികളും രംഗത്തെത്തി.

Advertisement

പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ ബണ്ടിന് മുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് മാലിന്യം തള്ളിയതാണ് ബണ്ട് തുറന്നപ്പോള്‍ ജലത്തില്‍ അതുകലരാനും മത്സ്യങ്ങള്‍ ചാകാനും ഇടയാക്കിയത്.രാസ-തുകല്‍-എല്ലുപൊടി ഫാക്ടറികളിലെ അസംഖ്യം നിര്‍ഗമനക്കുഴലുകള്‍ പെരിയാറിലേക്ക് തുറന്നുവെച്ചിരിക്കുകയാണ്. ഇവ അടക്കാനോ പൊതുട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാനോ മലിനീകരണ നിയന്ത്രണ ബോര്‍ഡോ സര്‍ക്കാറോ നടപടി സ്വീകരിച്ചിട്ടില്ല.

ആലപ്പുഴ ഗവ:മുഹമ്മദന്‍സ് ബോയ്‌സ് ഹൈസ്‌കൂള്‍ 85 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വില്ലേജ് ഓഫീസിനുള്ള ലാപ്‌ടോപ് വിതരണം
നാലുപതിറ്റാണ്ടുകള്‍ക്കു മുന്‍പ് ആലപ്പുഴ ഗവണ്മെന്റ് മുഹമ്മദന്‍സ് ബോയ്‌സ്‌ഹൈസ്‌കൂളില്‍ നിന്ന് പ്ലസ് വണ്‍ പ്ലസ് ടു ഇല്ലാത്ത കാലഘട്ടത്തില്‍ കലാലയ വിദ്യാഭ്യാസത്തില്‍ നിന്ന് പടിയിറങ്ങിയ സഹപാഠികളുടെ ഒത്തുചേരലാണ് 'ക്ലാസ്സ്മേറ്റ്‌സ് 85'
കൂടെ കൂടിയ കൂട്ടുകാരുടെ പ്രയാസങ്ങള്‍ മനസിലാക്കി സഹായിക്കുവാനും ചികിത്സാസഹായങ്ങള്‍ നല്‍കുവാനും, മരണാനന്തര ധനസഹായം നല്‍കിയും, സമയോചിതമായി ഭക്ഷ്യകിറ്റ് വിതരണം ചെയ്തും, ഭവനസഹായങ്ങള്‍ നല്‍കിയും മുന്നോട്ട് പോകുന്നതിന്റെ കരുത്ത് പ്രവാസലോകത്തും, നാട്ടിലുമായുള്ള 85 ബാച്ചിലെ അംഗകളുടെ സഹായഹസ്തം തന്നെയാണ്.

പൊതുസാമൂഹ്യ രംഗത്തേക്ക് കയ്യൊപ്പ് ചാര്‍ത്തുവാനുള്ള ക്ലാസ്സ്മേറ്റ്‌സ് 85 ന്റെ ഭാഗമായി ആലപ്പുഴ പടിഞ്ഞാറെ വില്ലേജ് ഓഫീസിനു വേണ്ടി ലാപ്‌ടോപ് നല്‍കുന്നതിലൂടെ കൈ വരിക്കുന്നത്.ക്ലാസ്സ്മേറ്റ്‌സ് 85 ന്റെ രക്ഷാദികരികളായി ഷാജിഭാസ്‌കര്‍, ആസിഫ്‌സേട്ട്, നവാസ് റഷീദ്, പ്രസിഡന്റ് സിറാജ്മൂസ, ജനറല്‍ സെക്രട്ടറി ഷുഹൈബ് അബ്ദുള്ള കോയ, ട്രെഷറര്‍ സലാഹുദ്ധീന്‍,വൈ :പ്രസിഡന്റുമാര്‍ എ. ആര്‍. ഫാസില്‍, ഷുക്കൂര്‍ വഴിച്ചേരി സെക്രട്ടറി ബി. എ. ജബ്ബാര്‍, സഫറുള്ള വി. ടി. പുഷ്പന്‍,പ്രവാസി പ്രതിനിധി അബ്ദുല്‍ ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.

മത്സ്യക്കുരുതി: സംഭവത്തില്‍ വ്യാപകം പ്രതിഷേധം
കളമശ്ശേരി/പറവൂര്‍: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ പ്രതിഷേധം വ്യാപകം. പുഴയില്‍ രാസമാലിന്യം കലരാന്‍ കാരണമായ കമ്പനികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനകളും ജനപ്രതിനിധികളും കര്‍ഷകരും പ്രദേശവാസികളും രംഗത്തെത്തി.

മത്സ്യക്ഷാമത്തിന് പിന്നാലെയുണ്ടായ മത്സ്യക്കുരുതി താങ്ങാനാകാത്തതാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് ആവശ്യപ്പെട്ടു. പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ ബണ്ടിന് മുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് മാലിന്യം തള്ളിയതാണ് ബണ്ട് തുറന്നപ്പോള്‍ ജലത്തില്‍ അതുകലരാനും മത്സ്യങ്ങള്‍ ചാകാനും ഇടയാക്കിയത്.രാസ-തുകല്‍-എല്ലുപൊടി ഫാക്ടറികളിലെ അസംഖ്യം നിര്‍ഗമനക്കുഴലുകള്‍ പെരിയാറിലേക്ക് തുറന്നുവെച്ചിരിക്കുകയാണ്. ഇവ അടക്കാനോ പൊതുട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാനോ മലിനീകരണ നിയന്ത്രണ ബോര്‍ഡോ സര്‍ക്കാറോ നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വരാപ്പുഴ ഭാഗത്തുള്ള മത്സ്യക്കര്‍ഷകര്‍ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫിന്റെയും കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓഫിസിലെത്തി പ്രതിഷേധിച്ചു. കൂടുമത്സ്യകൃഷിയിലെ ചത്ത മീനുകള്‍ ഓട്ടോയില്‍ കയറ്റിവന്നായിരുന്നു പ്രതിഷേധം. മത്സ്യക്കുരുതി ആസൂത്രിതമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ പുരുഷന്‍ ഏലൂര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സുജിത് സി. സുകുമാരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തീരങ്ങളില്‍ താമസിക്കുന്ന പലര്‍ക്കും ചത്ത മത്സ്യങ്ങളുടെ ദുര്‍ഗന്ധം ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതായി വരാപ്പുഴ പഞ്ചായത്ത് അംഗം ബെര്‍ലിന്‍ പാവനത്തറ പറഞ്ഞു. രാസമാലിന്യം ഒഴുക്കിയ കമ്പനികള്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ കലക്ടര്‍ക്ക് പരാതി നല്‍കി. കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകള്‍ ഇന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിട്ടുണ്ട്.

Author Image

Online Desk

View all posts

Advertisement

.