ഫ്‌ലൈറ്റെർസ് എഫ്‌സി നാഷണൽ ഡേ കപ്പ് ഫെബ്രുവരി 25 മിഷരഫിൽ!
കുവൈറ്റ് സിറ്റി : കുവൈറ്റ് ദേശീയദിനത്തോട് അനുബന്ധിച്ച് വർഷംതോറും നടത്തിവരാറുള്ള ഫ്‌ലൈറ്റെർസ് നാഷണൽ ഡേകപ്പ് ഫെബ്രുവരി 25 ഉച്ചയ്ക്ക 2 മണി മുതൽ മംഗോ ഹൈപ്പർ മിഷരഫ് സ്റ്റേഡിയത്തിൽ നടക്കും .സൗത്ത് ഏഷ്യയിലെ 20 മികച്ച പ്രവാസി ഫുട്ബാൾ ക്ലബുകൾ ഇന്ത്യൻ എക്സ്പ്രസ്സ് വിന്നേഴ്സ് ട്രോഫിക്കും, ഖാലിദ് അൽ ദ്വൈഹി റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി മത്സരത്തിനിറങ്ങും . വിജയികൾക് 'കടപ്പ സുയിറ്റ്സ്' നൽകുന്ന 200 ഡോളർ ക്യാഷ് പ്രൈസും റണ്ണറപ്പിന് 'ടീ ടൈം' നൽകുന്ന 100 ഡോളർ ക്യാഷ് പ്രൈസും നൽകുന്നുണ്ട്.
ടൂർണമെന്റിലെ വിന്നർ ട്രോഫി അനാവരണം സ്പോൺസർ ചെയ്യുന്ന 'ഇന്ത്യൻ എക്സ്പ്രസ്സ്' ന്റെ പ്രതിനിധികളായ ബിജോയ് പുരുഷോത്തമൻ , ജിനു എബ്രഹാം എന്നിവർ ചേർന്ന് നിർവഹിച്ചു . 20 ടീമുകളുടെ പ്രതിനിധികൾ അവർ പ്രതിധാനം ചെയുന്ന ടീം ജഴ്സി അണിഞ്ഞു ഫോട്ടോയ്ക്ക് പോസ് ചെയ്തു .പത്ര സമ്മേളനത്തിൽ ക്ലബ് ഡയറക്ടർ ശുഐബ് ഷെയ്ഖ്, പ്രസിഡന്റ് സലിം വകീൽ , സെക്രട്ടറി അഫ്സർ തളങ്കര , ടെക്നിക്കൽ ഡയറക്ടർ തോമസ് അവറാച്ചൻ, ഹെഡ് കോച്ച് ജോസഫ് സ്റ്റാൻലി, മേഡക്സ് മെഡിക്കൽ ഇൻഷുറൻസ് മാനേജർ അജയ് കുമാർ ക്ലബിലെ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ഫുട്ബാൾ സ്നേഹികളായ ഏവരെയും ഫെബ്രുവരി 25 നു മിഷര ഫിലേക്കു ടൂർണമെന്റ് കൺവീനർ മുഹമ്മദ് മല്ലങ്കൈ ക്ഷണിച്ചു.