Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; ബിജെപി സംസ്ഥാന ഉപാധ്യക്ഷന് പിന്നാലെ കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്

06:40 PM Sep 10, 2024 IST | Online Desk
Advertisement

ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയിൽ ബി.ജെ.പിക്ക് തിരിച്ചടികൾ തുടരുകയാണ്. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് നിരവധി നേതാക്കളാണ് ഇതിനോടകം പാർട്ടിവിട്ടത്. സംസ്ഥാന ബി.ജെ.പി ഉപാധ്യക്ഷൻ ജി.എൽ ശർമ്മ അടക്കമുള്ള നേതാക്കളാണ് കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിലേക്ക് എത്തിയത്.

Advertisement

ബി.ജെ.പി സീറ്റ് നിഷേധിച്ചതിൻ്റെ അതൃപ്തി ഉണ്ടെങ്കിലും സംസ്ഥാനത്ത് കോൺഗ്രസ് അനുകൂല സാഹചര്യം ഉണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് നേതാക്കളുടെ ഈ കൂടുമാറ്റം എന്ന വിലയിരുത്തലും ശക്തമാണ്. കർഷക സമരം മുതൽ വിനേഷ് ഫോഗട്ടിൻ്റെ ഒളിപിക്സ് മെഡൽ നഷ്ട‌ം വരേയുള്ള വിവിധ ഘടകങ്ങൾ ഹരിയാനയിൽ ഇത്തവണ ബി.ജെ.പിക്ക് തിരിച്ചടിയായേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. കർഷകരുടെ പ്രശ്‌നങ്ങളിൽ നിഷേധാത്മക നിലപാടായിരുന്നും ബിജെപി കൈക്കൊണ്ടത്. ഏറ്റവും കൂടുതൽ ഗുസ്‌തി താരങ്ങൾ ഉള്ള ഹരിയാനയിൽ ഒരിക്കൽപ്പോലും അവർക്കൊപ്പം നിൽക്കാൻ ബിജെപി നേതൃത്വം ശ്രമിച്ചിരുന്നില്ല.ഭരണവിരുദ്ധ വികാരം കൂടി ശക്തമായതോടെ ഹരിയാനയിൽ ബിജെപി നിലംതൊടില്ലെന്നുറപ്പായിരിക്കുകയാണ്.

നിരവധി നേതാക്കളാണ് ഇതിനോടകം പാർട്ടിവിട്ടത്. ജി.എൽ ശർമ 250-ലധികം ഭാരവാഹികളുമായിട്ടാണ് കോൺഗ്രസിൽ ചേർന്നത് എന്നതാണ് ശ്രദ്ധേയം. ശർമ്മയ്ക്കൊപ്പം ബിജെപിയുടെയും മറ്റ് സംഘടനകളുടെയും നിരവധി പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. ഹരിയാന സർക്കാരിൽ ക്ഷീര വികസന കോർപ്പറേഷന്റെ ചെയർമാനായിരുന്നു ശർമ്മ. മുൻ ഉപപ്രധാനമന്ത്രി ദേവി ലാലിൻ്റെ ചെറുമകനായ ആദിത്യ ദേവി ലാൽ ഞായറാഴ്ച ബി ജെ പി വിട്ട് ഇന്ത്യൻ നാഷണൽ ലോക്‌ദളിൽ ചേരുകയും ദബ്വാലിയിൽ നിന്ന് മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്‌തു. ദേവിലാൽ കുടുംബത്തിൽ നിന്ന് ഒരാഴ്‌ചയ്ക്കിടെ ബിജെപി വിടുന്ന രണ്ടാമത്തെയാളാണ് ആദിത്യ.

സ്ഥാനാർത്ഥി പട്ടികയിലെ അതൃപ്തിയെ തുടർന്ന് ബി ജെ പിയുടെ ബച്ചൻ സിംഗ് ആര്യയും പാർട്ടി വിട്ടിട്ടുണ്ട്. രതിയ അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ ലക്ഷ്മ‌ൺ നാപയും ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്‌ച രാജിവച്ചിരുന്നു. മത്സരിക്കാൻ അവസരം ലഭിക്കാത്തതിനെ തുടർന്ന് പാർട്ടിയെ പരാജയപ്പെടുത്താൻ ശ്രമിക്കുമെന്ന് വ്യക്തമാക്കി മുൻ ബിജെപി സംസ്ഥാന മന്ത്രി കരൺ കാംബോജും കഴിഞ്ഞ ആഴ്ച‌ പാർട്ടി വിട്ടു. ഒരുവശത്ത് പാർട്ടിയിലെ കൊഴിഞ്ഞുപോക്കലുകളും, മറുവശത്ത് ഭരണവിരുദ്ധവികാരവും ബിജെപിയെ പിടിച്ചുകുലുക്കുകയാണ്.

Tags :
nationalPolitics
Advertisement
Next Article