For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഫോക്കസ് നവീൻ ജോർജ് മെമ്മോറിയൽ ക്രിക്കറ്റ്‌ ടൂർണമെന്റ്: റൈഡേഴ്‌സ് ഫാഹീൽ ജേതാക്കളായി

ഫോക്കസ് നവീൻ ജോർജ്  മെമ്മോറിയൽ ക്രിക്കറ്റ്‌ ടൂർണമെന്റ്  റൈഡേഴ്‌സ് ഫാഹീൽ ജേതാക്കളായി
Advertisement

കുവൈറ്റ് : ഫോക്കസ് കുവൈറ്റ് (ഫോറം ഓഫ് കാഡ് യൂസേഴ്സ് കുവൈറ്റ്) സംഘടിപ്പിച്ച നവീൻ ജോർജ് മെ മ്മോറിയൽ ക്രിക്കറ്റ്‌ ടൂർണമെന്റ് ൽ റൈഡേഴ്‌സ് ഫാഹീൽ ജേതാക്കളായി . അബൂഹലീഫ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ വെച്ചു രാവിലെ 10.30 ന് ആരംഭിച്ച മത്സരങ്ങളിൽ റോയൽ സ്ട്രൈകേഴ്സ് മംഗഫ്, കിങ്സ് അബ്ബാസിയ, മെൻ ഇൻ ബ്ലൂ അബ്ബാസിയ, ഡെൽറ്റാ സിസി ഫർവനിയ, റൈഡേഴ്‌സ് ഫാഹീൽ, വരിയേഴ്സ് അബ്ബാസിയ എന്നീ ടീമുകളുടെ 2 വീതം മാച്ച്കളാണ് നടന്നത് . ടൂർണമെന്റിന്റെ ഫൈനലിൽ റോയൽ സ്ട്രൈകേഴ്സ് മംഗഫ് ഉം റൈഡേഴ്‌സ് ഫാഹീൽ ടീമുകൾ തമ്മിൽ നടന്ന മത്സരത്തിൽ റൈഡേഴ്‌സ് ഫഹീൽ വിജയികളായി.

Advertisement

വി​ജ​യി​ക​ൾ​ക്ക് ഫോക്കസ് പ്രസിഡന്റ്‌ ജിജി മാത്യു, ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ, ട്രെഷറർ ജേക്കബ് ജോൺ, ജോയിന്റ് ട്രെഷർ സജിമോൻ , ജോയിൻ സെക്രട്ടറി മനോജ്‌ കലാഭവൻ, ജനറൽ കൺവീനർ സൈമൻ ബേബി, രതീഷ് കുമാർ, റെജി സാമൂവൽ, ഡാനിയേൽ തോമസ്, ഷിബു സാമൂവൽ എന്നിവർ ട്രോഫി വിതരണം ചെയ്തു. ബെസ്റ്റ് ബാറ്റ്സ്മാൻ ആയി തെരഞ്ഞെടുക്കപ്പെട്ട സുമേഷ്, ബെസ്റ്റ് ബൗളർ ആയ ആന്റണി എന്നിവർക്കും ലൂസേഴ്സ് ഫൈനലിൽ എത്തിയ കിങ്സ് അബ്ബാസിയ, മെൻ ഇൻ ബ്ലൂ അബ്ബാസിയ, ഡെൽറ്റാ സിസി ഫർവാനിയ, വരിയേഴ്സ് അബ്ബാസിയ എന്നീ ടീമുകൾക്കും ട്രോഫിയുംവിതരണം ചെയ്തു. അമ്പയർ മാരായ - അനീഷ്, ജിബി ജോൺ, പ്രജിത് പിള്ളൈയ്, രാജ് മോൻ, എന്നിവർക്ക് ഫോക്കസ് കുവൈറ്റിന്റെ മെമണ്ടോ നൽകി ആദരിച്ചു.

ഫോക്കസ് കുവൈറ്റ് ന്റെ എക്സിക്യൂട്ടീവ് അംഗങ്ങൾ , വർക്കിംഗ്‌ കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് കൺവീനേഴ്സ്, ജോയിന്റ് കൺവീനേഴ്സ്, മെമ്പേഴ്സ്, ഫോട്ടോ ഗ്രാഫർ ഷിബു സാമൂവൽ, സുഗതൻ, രതീഷ് കുമാർ എന്നിവർ ടൂർണമെന്റ് നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ ഉൽഘാടനം ചെയ്തു. ജനറൽ കൺവീനർ സൈമൺ ബേബി സ്വാഗതവും പ്രസിഡന്റ്‌ ജിജി മാത്യു ടീം അംഗങ്ങൾക്ക് വിജയാശംസയും നേർന്നു. ട്രെഷറർ ജേക്കബ് ജോൺ നന്ദി പറഞ്ഞു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.