Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഫ്രണ്ട്സ് ഓഫ് കണ്ണൂർ വിപുലമായ ഇഫ്‌താർ സംഗമം നടത്തി

10:22 PM Mar 22, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസി യേഷൻ (ഫോക്ക് ) ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ വെച്ച് നടന്ന ഇഫ്‌താർ സംഗമം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് കേതൻ ഷേലാട് ഉത്ഘാടനം ചെയ്‌തു. അമേരിക്കൻ ക്രിയേറ്റിവിറ്റി അക്കാദമി അധ്യാപകൻ ശ്രീ അഷ്‌റഫ് എകരൂൽ ഇഫ്‌താർ സന്ദേശം നൽകി. ഫോക്ക് പ്രസിഡൻറ് ലിജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി ഹരിപ്രസാദ് സ്വാഗതം പറഞ്ഞു. ട്രെഷറർ സാബു ടി വി രക്ഷാധികാരികളായ അനിൽ കേളോത്ത്, ജി വി മോഹനൻ, ഉപദേശക സമിതി അംഗങ്ങളായ ഓമനക്കുട്ടൻ, രമേശ് കെ ഇ, വനിതാ വേദി ചെയർപേഴ്സൻ ഷംന വിനോജ്, ദാർ അൽ സഹ പോളിക്ലിനിക് മാർക്കറ്റിംഗ് മാനേജർ നിതിൻ മേനോൻ എന്നിവരുംആശംസകൾ നേർന്നുസംസാരിച്ചു.

Advertisement

സാമൂഹ്യ സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച് ഇബ്രാഹിം കുന്നിൽ (കെ കെ എം എ), പ്രേംരാജ് (പാലക്കാട് അസോസിയേഷൻ ), ഷൈജിത് (കോഴിക്കോട് അസോസിയേഷൻ ), വാസുദേവൻ മമ്പാട് (മലപ്പുറം അസോസിയേഷൻ ), ലായിക്ക് അഹ്‌മദ്‌, ഫായിസ് അബ്‌ദുള്ള (പ്രവാസി വെൽഫെയർ പാർട്ടി), ബിജു സ്റ്റീഫൻ (ഓ എൻ സി പി), നിക്സൺ ജോർജ് (മലയാളി മീഡിയ ഫോറം), മുനീർ അഹമ്മദ് (കേരള പ്രസ് ക്ലബ് കുവൈറ്റ്), ലിപിൻ മുഴക്കുന്നു (ഓ ഐ സി സി), ഷൈജു പള്ളിപ്പുറം (തനിമ ), വിഭീഷ് തിക്കോടി (സാംസ്കാരിക പ്രവർത്തകൻ), മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ ജനറൽ മാനേജർ ഫൈസൽ ഹംസ, അരുൺ (സാരഥി കുവൈറ്റ്), ത്രിതീഷ് കുമാർ (തൃശൂർ അസോസിയേഷൻ), ഹാലിദ് (സുപ്രീം ട്രാവെൽസ് ) എന്നിവർ ആശംസകൾ നേർന്നു. മാധ്യമ പ്രവർത്തകരായ സുജിത് സുരേശൻ (ജനം ടി വി), അബ്ദുൾ റസാഖ്‌ (സത്യം ഓൺലൈൻ) എന്നിവരും സന്നിഹിതരായിരുന്നു. വിപുലമായ ഇഫ്ത്താർ വിരുന്നിന് ഫോക്ക് ഭാരവാഹികൾ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ സജിൽ നന്ദി പറഞ്ഞു.

Advertisement
Next Article