For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

20 രാജ്യങ്ങളിലെ ഭക്ഷണം ഒരു കുടക്കീഴിൽ; ആഗോള റസ്റ്റോറൻ്റ് ശൃംഖല പദ്ധതിക്ക് തുടക്കമിട്ട് റോസ്‌റ്റൗൺ ഗ്ലോബൽ ഗ്രിൽ

04:40 PM Apr 11, 2024 IST | Online Desk
20 രാജ്യങ്ങളിലെ ഭക്ഷണം ഒരു കുടക്കീഴിൽ  ആഗോള റസ്റ്റോറൻ്റ് ശൃംഖല പദ്ധതിക്ക് തുടക്കമിട്ട് റോസ്‌റ്റൗൺ ഗ്ലോബൽ ഗ്രിൽ
Advertisement

കൊച്ചി: ഗ്രിൽഡ് ഭക്ഷണ വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണപ്രേമികളുടെ പ്രിയ ഇടമായി മാറിയ റോസ്‌റ്റൗൺ ഗ്ലോബൽ ഗ്രിൽ ഇനി രാജ്യത്തിനകത്തും പുറത്തുമായി റസ്റ്റോറൻ്റ് ശൃംഖല വിപുലീകരിക്കുന്നു. തൃശൂർ ആസ്ഥാനമായ ഫ്യുച്ചർ ഫുഡ്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള റോസ്റ്റൗൺ ഗ്ലോബൽ ഗ്രിൽ ഒരു വർഷം മുൻപാണ് ഇടപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചത്. ഇതിനോടകം തന്നെ കൊച്ചിക്കാരുടെ പ്രിയപ്പെട്ട ഇടമായി റോസ്റ്റൗൺ ഗ്ലോബൽ ഗ്രിൽ മാറിയിട്ടുണ്ട്. തങ്ങളുടെ പാൻ ഇന്ത്യൻ വികസനത്തിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും റോസ്‌റ്റൗൺ ഗ്ലോബൽ ഗ്രിൽ ഔട്ട്ലെറ്റുകൾ വ്യാപിപ്പിക്കുന്നത്. 2030-ഓടെ മിഡിൽ ഈസ്റ്റിലും സാന്നിധ്യം ഉറപ്പാക്കാനുള്ള ഒരുക്കത്തിലാണ് റോസ്‌റ്റൗൺ ഗ്ലോബൽ ഗ്രിൽ.

Advertisement

ഗ്രിൽഡ് ഭക്ഷണത്തിന് കേരളത്തിൽ പ്രിയമേറി വരികയാണ്. ഗ്രിൽ ഭക്ഷണത്തിന്റെ അധികാരികതയും രുചിയും ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിനും തനിമയിലും വിളമ്പുക എന്നതാണ് റോസ്‌റ്റൗൺ മെനുവിന്റെ വിജയം. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുർക്കി, മൊറോക്കോ, ജോർജ്ജിയ, കെനിയ, മൊസാമ്പിക്‌, മെക്സിക്കോ, വിയറ്റ്നാം, ജപ്പാൻ ഉൾപ്പടെ ഇരുപതിലേറെ രാജ്യങ്ങളിലെ അപൂർവ്വവും രുചികരവുമായ വിഭവങ്ങൾ ആസ്വദിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ ഏക റെസ്റ്റോറന്റാണ് റോസ്റ്റൗൺ ഗ്ലോബൽ ഗ്രിൽ.

വൈവിധ്യമാർന്ന മെനു മാത്രമല്ല റോസ്‌റ്റൗണിന്റെ പ്രത്യേകത. 150 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന സൗകര്യത്തിനൊപ്പം തന്നെ ഷെഫിന്റെ സ്റ്റുഡിയോ, മൂന്ന് ലൈവ് കിച്ചണുകൾ, ഒരു മിക്സോളജി ബാർ, ഫ്ലാറ്റ് വോക്ക് അനുഭവം എന്നിവയും റോസ്‌റ്റൗണിനെ മികച്ചതാക്കുന്നു.

"സൗത്ത് ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിലായിരിക്കും ആദ്യ ഔട്ലെറ്റുകൾ ആരംഭിക്കുക. ഫ്യുച്ചർ ഫുഡ്‌സിന്റെ സ്വന്തം ഉടമസ്ഥതയിലും തിരഞ്ഞെടുക്കപ്പെടുന്ന പാർട്ണർസുമായി ഫ്രാഞ്ചൈസി മോഡലിലും ആയിരിക്കും ഓപ്പറേറ്റ് ചെയ്യുക. 2030നിലുള്ളിൽ മിഡിൽ ഈസ്റ്റിലെ പ്രധാന നഗരങ്ങളിൽ റോസ്റ്റൗൺ ഗ്ലോബൽ ഗ്രിൽ ആരംഭിക്കുവാനാണ് ലക്‌ഷ്യം. കൊച്ചിയിൽ ലഭിച്ചതു പോലെ എല്ലാ സ്ഥലങ്ങളിലും മികച്ച പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു."എ ജി & എസ് ഗ്രൂപ്പിന്റെ ഡയറക്ടർമാരിൽ ഒരാളായ ബിജു ജോർജ് പറയുന്നു.

സ്വയം ഉടമസ്ഥതയിലുള്ള ഔട്ട്‌ലെറ്റുകളുടെയും തിരഞ്ഞെടുത്ത പങ്കാളികളിലൂടെയുള്ള ഫ്രാഞ്ചൈസികളിലൂടെയായിരിക്കും റോസ്‌റ്റ്‌ടൗൺ വിപുലീകരണത്തിന് ലക്ഷ്യമിടുന്നത്. കൊച്ചി ഔട്ട്‌ലെറ്റിൻ്റെ വിജയം ലോകമെമ്പാടും ആവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷയും അദ്ദേഹം പങ്കവെക്കുന്നു.

ഏതൊരു ഭക്ഷണപ്രേമിക്കും ആസ്വാദ്യമായ എന്തെങ്കിലും ഒന്ന് തീർച്ചയായും റോസ്‌റ്റ്‌ടൗണിൽ ഉണ്ടെന്നത് ഞങ്ങളുടെ ആത്മവിശ്വാസമാണ്. റെസ്റ്റോറന്റിന്റെ അന്തരീക്ഷവും തിരഞ്ഞെടുക്കാൻ വൈവിധ്യമാർന്ന വിഭവങ്ങളും ഉള്ളതിനാൽ, പ്രത്യേക അവസരങ്ങൾ ആഘോഷിക്കുന്നതിനും സുഹൃത്തുക്കളുമായി വന്നു പോകുന്നതിനോ അല്ലെങ്കിൽ ഒരു പ്രവൃത്തി ദിവസത്തിലെ ഉച്ചഭക്ഷണത്തിനുമൊക്കെ അനുയോജ്യമായ ഇടമാണ് റോസ്‌റ്റ്‌ടൗൺ ഗ്ലോബൽ ഗ്രിൽ എന്ന് എ ജി & എസ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് ജോഷി പറയുന്നു.

ഓരോ വിഭവത്തിനും അതിൻ്റെ ഉത്ഭവ രാജ്യത്ത് എങ്ങനെ വിളമ്പുന്നുവോ അതുപോലെ തന്നെയാണ് റോസ്‌റ്റ്‌ടൗണിൽ വിളമ്പുന്നത്. ആ വിഭവങ്ങളെ തൊടുമ്പോൾ ഓരോ ഭക്ഷണപ്രേമിക്കും അതാത് രാജ്യങ്ങളുടെ രുചിയും മണവും അനുഭവിക്കാൻ സാധിക്കും. ‘നിങ്ങളുടെ ടിക്കറ്റ് ടു ദ വേൾഡ്’ എന്ന ഞങ്ങളുടെ ഏറ്റവും പുതിയ മാർക്കറ്റിംഗ് കാമ്പെയ്‌ൻ ജീവസുറ്റതാക്കാൻ ഞങ്ങൾ ശ്രമിച്ച പ്രധാന വശം ഇതാണ്. റോസ്‌റ്റൗണിലേക്കുള്ള സന്ദർശനം മറ്റൊരു രാജ്യത്തേക്ക് ഒരു ഭക്ഷണ പ്രേമി നടത്തുന്ന ഒരു യാത്ര പോലെയാണ്. കേരളത്തിനും ഇന്ത്യയ്ക്കും പുറത്തേക്ക് ഞങ്ങൾ പോകുമ്പോൾ ഈ വശം ഉറപ്പായും ഞങ്ങളുടെ ട്രേഡ്മാർക്ക് ആകുമെന്ന് ജോർജ് ജോഷി പറയുന്നു.

രണ്ട് വർഷമെടുത്താണ് മെനു ക്യൂറേറ്റ് ചെയ്തെടുത്തത്. മനുഷ്യ ചരിത്രത്തിൽ ഏറെ ആഴത്തിൽ വേരൂന്നിയതാണ് ഗ്രിൽഡ് ഭക്ഷണങ്ങൾ. ഓരോ പ്രദേശത്തിനും ഗ്രില്ലിംഗിന് തനതായ സമീപനമുണ്ട്. ഈ തനത് രുചി ഭേദങ്ങൾ റോസ്റ്റ്ടൗണിൽ ലഭ്യമാക്കുന്നതിൽ ഷെഫ് സിദ്ദിഖിൻ്റെ സൂക്ഷ്മമായ ശ്രദ്ധയും, അതാസ്വദിക്കുന്നതിന് ഫൈൻ ഡൈനിംഗ് അന്തരീക്ഷവും ഭക്ഷണ പ്രിയർക്കായി ഒരുക്കുന്നു.

റോസ്റ്റ്ടൗൺ ഗ്ലോബൽ ഗ്രില്ലിന്റെ അഭിമാനകരമായ വളർച്ച കേരളത്തിന് അവകാശപ്പെട്ടതാണ്. ഇവിടെ തുടങ്ങിയ ഒരു സംരംഭം സംസ്ഥാനത്തിന് പുറത്തേക്കും സാന്നിധ്യം വ്യാപിപ്പിക്കുന്നത് മറ്റ് പല ബിസിനസ് സംരംഭങ്ങൾക്കും പ്രചോദനമാകുമെന്ന് റോസ്‌റ്റ്‌ടൗൺ ഗ്ലോബൽ ഗ്രിൽ പ്രതീക്ഷിക്കുന്നു.

Tags :
Author Image

Online Desk

View all posts

Advertisement

.