ഭക്ഷ്യ വിഷബാധ; കുഴിമന്തി കഴിച്ച 85 പേർ ചികിത്സ തേടി
03:45 PM May 27, 2024 IST | ലേഖകന്‍
Advertisement
Advertisement
പെരിഞ്ഞനം: കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് 85 പേർ ചികിത്സ തേടി. കഴിഞ്ഞ രാത്രി എട്ടരയോടെ സെന്ററിന് വടക്കുഭാഗത്ത് പ്രവർത്തിക്കുന്ന സെയിൻ ഹോട്ടലിൽ നിന്നു ഭക്ഷണം വാങ്ങി കഴിച്ചവരാണ് ആശുപത്രിയിൽ ഉള്ളത്. പാർസൽ വാങ്ങി കൊണ്ടു പോയി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് പറയുന്നു. പെരിഞ്ഞനം, കയ്പമംഗലം സ്വദേശികളാണ് ആശുപത്രിയിലുള്ളത്. വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമായി ചികിത്സ തേടിയവർ കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, പെരിഞ്ഞനം എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരോഗ്യവകുപ്പും പഞ്ചായത്ത്, ഫുഡ് ആൻഡ് സേഫ്റ്റി അധികൃതരും, പൊലീസും ചേർന്ന് ഹോട്ടലിൽ പരിശോധന നടത്തി അടപ്പിച്ചു.