മുതിര്‍ന്നവരുടെ മാനസികാരോഗ്യത്തിന്
പ്രാധാന്യം നല്‍കി അതുല്യ സീനിയര്‍ കെയര്‍
കൊച്ചി: മുതിര്‍ന്ന പൗരന്‍മാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി സമഗ്രവും നൂതനവുമായ മാനസികാരോഗ്യ സംരംഭങ്ങള്‍ നടപ്പിലാക്കി അതുല്യ സീനിയര്‍ കെയര്‍.
പ്രായമായ വ്യക്തികളുടെ മാനസികാരോഗ്യ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട്, അവരുടെ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു സമഗ്ര സമീപനമാണ് അതുല്യ ഇതിനായി വികസിപ്പിച്ചെടുത്തിട്ടുള്ളത്.
വയോജനങ്ങളുടെ മാനസിക ശാരീരിക ആരോഗ്യ പരിപാലനത്തിനായി ആര്‍ട്ട് തെറാപ്പി, മ്യൂസിക് സെഷനുകള്‍, കോഗ്‌നിറ്റീവ് ഗെയിമുകള്‍, വിദ്യാഭ്യാസ ശില്‍പശാലകള്‍ എന്നിവ പദ്ധതിയില്‍ അതുല്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പതിവായി നടത്തുന്ന മാനസികാരോഗ്യ വിലയിരുത്തലുകളിലൂടെ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സമയബന്ധിതമായ പിന്തുണയും ഉറപ്പാക്കാനാകും.
വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസൃതമായി പരിചരണം നല്‍കുന്നതിന് സമര്‍പ്പിതരും പരിചയസമ്പന്നരുമായ പ്രൊഫഷണലുകളുടെ ഒരു ടീമാണ് അതുല്യയെ നയിക്കുന്നത്. മാനസികാരോഗ്യം നിലനിര്‍ത്താനാവശ്യമായ എല്ലാ പിന്തുണകളും ഓരോരുത്തര്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി അവരെ 24 മണിക്കൂറും നിരന്തരം നിരീക്ഷിക്കുകയും ചെയ്യുന്നു. വയോജന മാനസികാരോഗ്യത്തില്‍ വിദഗ്ധരും ലൈസന്‍സുമുള്ള തെറാപ്പിസ്റ്റുകളെയും കൗണ്‍സിലര്‍മാരെയും ഉള്‍പ്പെടെ പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ ഒരു ടീമിനെയാണ് ഇതിനായി അതുല്യ നിയോഗിച്ചിരിക്കുന്നത്.
'വയോജനങ്ങളുടെ ആരോഗ്യത്തില്‍ മാനസിക സന്തോഷത്തിന് വളരെയധികം പ്രാധാന്യമാണുള്ളത്. വ്യക്തികളുടെ ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും അടിസ്ഥാന കാരണം മാനസികമായ അവരുടെ ക്ഷേമമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനരീതിയാണ് അതുല്യ സീനിയര്‍ കെയര്‍ പിന്തുടരുന്നത്. വയോജനങ്ങള്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ അവരുടെ എല്ലാവിധത്തിലുമുള്ള സന്തോഷത്തിനെയും തങ്ങള്‍ എന്നും വിലമതിക്കുന്നതായി അതുല്യ സീനിയര്‍ കെയറിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ജി. ശ്രീനിവാസന്‍ പറഞ്ഞു,
മുതിര്‍ന്നരുടെ പരിചരണത്തില്‍ അവരുടെ കുടുംബങ്ങളുടെ പങ്കാളിത്തത്തെ അതുല്യ സീനിയര്‍ കെയര്‍ വളരെയേറെ വിലമതിക്കുന്നു. കുടുംബങ്ങളുമായുള്ള നിരന്തര ആശയവിനിമയത്തിലൂടെ അംഗങ്ങള്‍ക്കിടയില്‍ ഒരു സമീപനം സൃഷ്ടിച്ചെടുക്കുവാന്‍ അതുല്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ മാനസികാരോഗ്യ പുരോഗതിയെക്കുറിച്ച് കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തുകയും അവരുടെ പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും കുടുംബ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
അതുല്യ സീനിയര്‍ കെയര്‍ പ്രായമായ വ്യക്തികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന സീനിയര്‍ ലിവിംഗ് സൊല്യൂഷനുകളുടെ ഒരു മുന്‍നിര ദാതാവാണ്. വ്യക്തിഗത പരിചരണം, സുരക്ഷ, മാനസിക ക്ഷേമം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, മുതിര്‍ന്ന പൗരന്മാര്‍ക്ക് അന്തസ്സോടെയും സൗകര്യത്തോടെയും ആസ്വാദനത്തോടെയും ജീവിക്കാന്‍ കഴിയുന്ന സമ്പന്നമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ അതുല്യ സീനിയര്‍ കെയര്‍ ശ്രമിക്കുന്നു.