റെക്കോർഡിലേക്ക്; സ്വർണവില പവന് 59,520
10:55 AM Oct 30, 2024 IST | Online Desk
Advertisement
സംസ്ഥാനത്ത് സ്വർണവില ഇന്ന് സർവ്വകാല റെക്കോർഡിലേക്ക്. പവന് 520 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 59,520 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും സർവകാല റെക്കോഡുമാണിത്. ഗ്രാമിന് 65 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7440 രൂപയാണ്. 18 കാരറ്റ് സ്വര്‍ണ സ്വർണ വിലയിലും ഇന്ന് വർധനവുണ്ട്. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 6130 രൂപയായി ഉയര്‍ന്നു. വെള്ളിവിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് ഒരു രൂപ കൂടി 106 രൂപക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.
Advertisement