Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഫോഡ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു: ചെന്നൈയിലെ പ്ലാന്റ് തുറക്കും

01:40 PM Sep 13, 2024 IST | Online Desk
Advertisement

അമേരിക്ക: അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ഫോഡ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. വെള്ളിയാഴ്ചയാണ് ഇന്ത്യയിലേക്കുള്ള തിരിച്ചു വരവ് ഫോഡ് പ്രഖ്യാപിച്ചത്. ചെന്നൈയിലെ പ്ലാന്റ് വീണ്ടും തുറന്ന് ആഗോളതലത്തിലേക്ക് വാഹനങ്ങള്‍ കയറ്റി അയക്കാനാണ് ഫോഡിന്റെ പദ്ധതി.

Advertisement

ആഗോള വിപണിയെ ലക്ഷ്യംവെച്ചാവും ചെന്നൈയിലുള്ള പ്ലാന്റിലെ വാഹനനിര്‍മാണം. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ യു.എസ് സന്ദര്‍ശനത്തില്‍ ഫോഡിന്റെ നേതൃത്വവുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചക്കൊടുവിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

പ്ലാന്റ് തുറക്കാനായി തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്ന് ഫോഡ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ് ഗ്രൂപ്പ് പ്രസിഡന്റ് കേയ് ഹാര്‍ട്ട് പറഞ്ഞു. ഇന്ത്യയിലേക്കുള്ള തിരിച്ചു വരവിന് മുന്നോടിയായി ജീവനക്കാരുടെ എണ്ണം ഫോഡ് ഉയര്‍ത്തും. 2500 മുതല്‍ 3000 ജീവനക്കാരെ കമ്പനി അധികമായി നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്.

2021ല്‍ ഇന്ത്യയില്‍ നിന്നും വിടപറഞ്ഞതിന് ശേഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിയും ഫോഡ് ഉപേക്ഷിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായി തമിഴ്‌നാട്ടിലെ പ്ലാന്റ് വില്‍ക്കാനുള്ള നീക്കം ഫോഡ് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍, ഗുജറാത്തിലെ പ്ലാന്റ് കമ്പനി വിറ്റിരുന്നു.

എം.ജി, കിയ പോലുള്ള വിദേശ വാഹനനിര്‍മാതാക്കള്‍ ഇന്ത്യയില്‍ വിജയം കൈവരിച്ചതോടെയാണ് ഫോഡിന്റെ ഇന്ത്യ മോഹങ്ങള്‍ക്ക് വീണ്ടും ചിറകുവെച്ചത്. അതേസമയം, നിലവില്‍ ഇന്ത്യയില്‍ കാറുകള്‍ പുറത്തിറക്കുന്നതിനെ കുറിച്ച് കൃത്യമായ സൂചനകളൊന്നും ഫോഡ് നല്‍കിയിട്ടില്ല.

Tags :
Businessfeaturednews
Advertisement
Next Article